തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയവരെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നാമജപ പ്രതിഷേധം. ദേവസ്വംബോർഡ് ജങ്ഷനിൽവെച്ച് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞു. പുലർച്ചെ ഒരു മണിയോടെ ആരംഭിച്ച പ്രതിഷേധം രണ്ടരയോടെയാണ് അവസാനിച്ചത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊല്ലം,എറണാകുളം പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധം നടന്നു. അർദ്ധരാത്രിയിൽ തന്നെ പ്രതിഷേധം സംസ്ഥന വ്യാപകമാക്കാനാണ് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി പത്തരയോടെ സന്നിധാനത്തെ വലിയ നടപന്തലിലുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ച് നിയമവിരുദ്ധമായി പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റെന്നാണ് പോലീസിന്റെ പ്രതികരണം. Content Highlights: Sabarimala police arrest,Cliff House, Protest
from mathrubhumi.latestnews.rssfeed https://ift.tt/2ORAbPZ
via
IFTTT
No comments:
Post a Comment