കോഴിക്കോട്: അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സഫലമായ സംവാദങ്ങളുടെയും സംഗമമൊരുക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ചു വേദികളിലായാണ് അക്ഷരോത്സവം നടക്കുക. അക്ഷരോത്സവത്തിന്റെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്തെ കഥയും കവിതയും നോവലും ചിന്തയും സിനിമയും നാലുദിവസങ്ങളിലായി കനകക്കുന്നിൽ സംഗമിക്കും. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലിയ സാഹിത്യമേളയായ അക്ഷരോത്സവത്തിൽ യൂറോപ്പ്, അമേരിക്ക, ഇന്ത്യ, വെസ്റ്റിൻഡീസ്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 200-ൽപരം എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പങ്കെടുക്കും. മലയാളത്തിൽനിന്ന് പല തലമുറയിൽപ്പെട്ട നൂറിലധികം എഴുത്തുകാരുടെയും പങ്കാളിത്തമുണ്ടാകും. 'അറിയുന്ന ദേശങ്ങൾ കേൾക്കാത്ത ശബ്ദങ്ങൾ' എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്റെ പൊതു ആശയം. കവികൾ, നോവലിസ്റ്റുകൾ, അക്കാദമിക പണ്ഡിതന്മാർ, ഗ്രാഫിക് നോവലിസ്റ്റുകൾ, ചലച്ചിത്രകാരന്മാർ, പത്രപ്രവർത്തകർ തുടങ്ങി 50 വിദേശ പ്രതിനിധികളുമുണ്ടാകും. അക്ഷരോത്സവത്തിന്റെ മുഖ്യ രക്ഷാധികാരികളിലൊരാളും എഴുത്തുകാരനും എം.പി.യുമായ ശശി തരൂർ, ഓസ്ട്രേലിയൻ എഴുത്തുകാരിയും ഫെമിനിസ്റ്റുമായ ജെർമെയ്ൻ ഗ്രീർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മനുഷ്യസംസ്കാരത്തിന്റെ സമഗ്രതലങ്ങളെ സ്പർശിക്കുന്ന അക്ഷരോത്സവം തുറന്ന ചർച്ചകൾക്കുള്ള ഇടമാവും. പരിസ്ഥിതി, സിനിമ, രാഷ്ട്രീയം, ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസം എന്നിവ നമ്മുടെ ജീവിതത്തിലും സാഹിത്യത്തിലും സംസ്കാരത്തിലും നടത്തുന്ന ഇടപെടലുകളും മാറ്റങ്ങളും ചർച്ച ചെയ്യപ്പെടും. എല്ലാ ദിവസവും വൈകുന്നേരം അരങ്ങേറുന്ന വ്യത്യസ്ത കലാപരിപാടികൾ അക്ഷരോത്സവത്തിന് മാറ്റേകും. കഴിഞ്ഞവർഷം കനകക്കുന്നിൽ മൂന്നുദിവസങ്ങളിലായാണ് അക്ഷരോത്സവം നടന്നത്. അന്ന് ലഭിച്ച വൻ ജനപ്രീതിയാണ് ഇത്തവണ നാലുദിവസമാക്കി ഈ സാഹിത്യസംഗമത്തെ വിപുലപ്പെടുത്താൻ പ്രേരകമായത്. മികച്ച കഥയ്ക്ക് രണ്ടുലക്ഷം രൂപ കോഴിക്കോട്: മാതൃഭൂമി പുരസ്കാരത്തിനു വേണ്ടിയുള്ള കഥാമത്സരവും അന്താരാഷ്ട്ര അക്ഷരോത്സവത്തിന് മുന്നോടിയായി നടക്കും. മലയാളത്തിലെ മികച്ച കഥയ്ക്ക് രണ്ടുലക്ഷം രൂപയാണ് സമ്മാനം. പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഏത് മലയാളിക്കും പങ്കെടുക്കാം. ഒരുലക്ഷം രൂപയാണ് രണ്ടാം സമ്മാനം. എഴുപത്തയ്യായിരം രൂപ മൂന്നാം സമ്മാനവും. മത്സരത്തിലേയ്ക്ക് mystory@mbifl.com എന്ന വിലാസത്തിൽ ലോകത്ത് എവിടെയുമുള്ള മലയാളികൾക്ക് കഥകൾ അയക്കാം. എം.ടി. വാസുദേവൻ നായർ രക്ഷാധികാരിയും എഴുത്തുകാരായ എം. മുകുന്ദൻ, സി.വി. ബാലകൃഷ്ണൻ, ഇ. സന്തോഷ് കുമാർ എന്നിവർ പരിശോധകരുമായ സമിതിയാണ് പുരസ്കാരം നിർണയിക്കുക. സോഫ്റ്റ് കോപ്പി ആയി മാത്രമേ കഥകൾ സ്വീകരിക്കൂ. ജനവരി 20-നു മുമ്പ് കഥകൾ അയക്കണം. വിജയികളെ മാതൃഭൂമി അന്താരാഷ്്ട്ര അക്ഷരോത്സവത്തിന്റെ സമാപന വേദിയിൽ പ്രഖ്യാപിക്കും. സമ്മാനിതമാകുന്ന കഥകൾ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.mbifl.com Content highlights:Mathrubhumi International Festival of Letters 2019 dates announced
from mathrubhumi.latestnews.rssfeed https://ift.tt/2QAUJCf
via
IFTTT
No comments:
Post a Comment