തൃശ്ശൂർ: ഇന്ത്യയിലെ തീവണ്ടികളെ ഇനി ക്യാപ്റ്റൻ നയിക്കും. തീവണ്ടികളുടെ മുഴുവൻ ഉത്തരവാദിത്വവും ഇനിമുതൽ ക്യാപ്റ്റനായിരിക്കും. ദക്ഷിണറെയിൽവേയിലെ ആറ് തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവൻ നടപ്പാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു. ദീർഘദൂര തീവണ്ടികളിലാണ് ക്യാപ്റ്റന്റെ സേവനം ലഭ്യമാവുക. സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും ക്യാപ്റ്റനുമായി യാത്രക്കാർക്ക് ബന്ധപ്പെടാം. പരാതികൾ തീവണ്ടിക്കുള്ളിൽത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്ന യാത്രക്കാർക്ക് ക്യാപ്റ്റന്റെ മൊബൈൽ നമ്പർ നൽകും. തീവണ്ടിയിലെ സൗകര്യങ്ങൾ പരിശോധിക്കുക, കോച്ചുകളിലെ ശുചിത്വം, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കുക, ഇലക്ട്രിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയിൽ വരും. തീവണ്ടിയിലെ റെയിൽവേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരും ക്യാപ്റ്റനുമായാണ് ബന്ധപ്പെടേണ്ടത്. ഏറ്റവും മുതിർന്ന ടി.ടി.ഇ. ആണ് ഒരു തീവണ്ടിയിലെ ക്യാപ്റ്റൻ ആവുക. ക്യാപ്റ്റന് എ.സി. കമ്പാർട്ട്മെന്റിൽ പ്രത്യേക സീറ്റ് ഉണ്ടാകും. ട്രെയിൻ ക്യാപ്റ്റൻ എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നൽകും. മറ്റുള്ള ടി.ടി.ഇ.മാരിൽനിന്നു വ്യത്യസ്തമായി കടുംനീല പാന്റ്സും വെള്ളഷർട്ടും ക്യാപ്റ്റൻമാരുടെ യൂണിഫോമാക്കാനാണ് ആലോചിക്കുന്നത്. ടിക്കറ്റ് പരിശോധനയും ക്യാപ്റ്റന്റെ ജോലിക്കൊപ്പം നിർവഹിക്കുന്ന രീതി തത്കാലം നടപ്പാക്കാനാണ് ആലോചിക്കുന്നത്. പക്ഷേ ഇത് ക്യാപ്റ്റന്റെ ജോലിഭാരം കൂട്ടുകയും പരിഷ്കാരംകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ക്യാപ്റ്റൻമാരുടെ സേവനം മികച്ചതാക്കണമെങ്കിൽ ടിക്കറ്റ് പരിശോധകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടിവരും. ഇപ്പോൾ തന്നെ ആവശ്യത്തിന് ടിക്കറ്റ് പരിശോധകരില്ലാത്ത അവസ്ഥയാണ്. പാലക്കാട് ഡിവിഷണിൽ 501 പേർ വേണ്ടിടത്ത് 430-ഉം തിരുവനന്തപുരത്ത് 623 പേർ വേണ്ടിടത്ത് 500-ൽ താഴെയുമാണ് പരിശോധകർ. Ccontent Highlights;Captain will lead every train on Indian Railways
from mathrubhumi.latestnews.rssfeed https://ift.tt/2S5qe46
via
IFTTT
No comments:
Post a Comment