തേജ്പ്രതാപ് മടങ്ങിയെത്തി; എതിരാളികള്‍ വോട്ടിന്റെ സുദര്‍ശനചക്രത്തില്‍ കുരുങ്ങുമെന്ന് ഭീഷണി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, December 17, 2018

തേജ്പ്രതാപ് മടങ്ങിയെത്തി; എതിരാളികള്‍ വോട്ടിന്റെ സുദര്‍ശനചക്രത്തില്‍ കുരുങ്ങുമെന്ന് ഭീഷണി

പട്ന: രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ്പ്രതാപ്. താൻ വിവാഹമോചിതനാവാൻ പോകുന്നു എന്ന് നവംബറിൽ പ്രഖ്യാപിച്ച ശേഷം തീർഥാടനത്തിലായിരുന്നു എംഎൽഎ കൂടിയായ തേജ്പ്രതാപ്. മെയ് മാസത്തിലായിരുന്നു തേജ്പ്രതാപും ആർജെഡി എംഎൽഎ ചന്ദ്രികാ റായിയുടെ മകൾ ഐശ്വര്യ റായിയും തമ്മിലുള്ള വിവാഹം. ഞാൻ തീർഥാടനത്തിന് ശേഷം ബീഹാറിലേക്ക് തിരികെയെത്തിയിരിക്കുന്നത് ഭഗവാൻ ശ്രീകൃഷ്ണന്റെ ആശീർവാദത്തോട് കൂടിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബീഹാർ കുരുക്ഷേത്രമാകും. ആർജെഡി വിമർശകർ പാർട്ടിക്ക് ലഭിക്കുന്ന ജനപ്രിയവോട്ടുകളുടെ സുദർശനചക്രത്തിൽ പെട്ട് സങ്കടപ്പെടും. തേജ് പ്രതാപ് പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപിയെ തറപറ്റിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ തേജ് പ്രതാപ് അഭിനന്ദിച്ചിരുന്നു. വിവാഹ മോചനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ തേജ്പ്രതാപ് തയ്യാറായില്ല. തീർഥാടനത്തിലായിരുന്ന തേജ്പ്രതാപ് അപ്രതീക്ഷിതമായാണ് പാർട്ടിയുടെ പ്രധാന കാര്യാലയത്തിൽ പ്രത്യക്ഷപ്പെട്ടതും പിന്നീട് വാർത്താ സമ്മേളനം നടത്തി തിരിച്ചുവരവ് പ്രഖ്യാപിച്ചതും. വിവാഹമോചനം പ്രഖ്യാപിച്ച് വീട് വിട്ടുപോയ തേജ്പ്രതാപ് തിരികെവരാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. തനിക്ക് മറ്റൊരു വീട് അനുവദിക്കണമെന്ന് മുഖ്യമന്ത്രി നിതീഷ്കുമാറിനോട് തേജ്പ്രതാപ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.


from mathrubhumi.latestnews.rssfeed https://ift.tt/2ChIO3t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages