റബ്ബർ ഇറക്കുമതിയിൽ കുതിപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

റബ്ബർ ഇറക്കുമതിയിൽ കുതിപ്പ്

തിരുവനന്തപുരം: വിലയിടിവിന് ആക്കംകൂട്ടി രാജ്യത്തെ റബ്ബർ ഇറക്കുമതിയിൽ വൻ കുതിപ്പ്. ഏപ്രിൽമുതൽ ഒക്ടോബർവരെ 3.15 ലക്ഷം ടൺ റബ്ബർ രാജ്യത്ത് ഇറക്കുമതിചെയ്തു. ആഭ്യന്തര ഉത്പാദനം 3.44 ലക്ഷം ടൺമാത്രമാണ്. ഇറക്കുമതി ആഭ്യന്തരവിപണിയെ സ്വാധീനിച്ചു തുടങ്ങിയതോടെ വിലവർധനയ്ക്കുള്ള സാധ്യതകളും അടയുകയാണ്. അഞ്ചുവർഷംമുമ്പ് ആർ.എസ്.എസ്-ഫോർ ഇനം റബ്ബറിന് 176.82 രൂപവരെ ശരാശരി വിലയുണ്ടായിരുന്നു. ഇപ്പോൾ കർഷകന് ലഭിക്കുന്നത് 121 രൂപമാത്രം. കഴിഞ്ഞ അഞ്ചുവർഷമായി ആഭ്യന്തര ഉത്പാദനം കുറഞ്ഞ് ഇറക്കുമതി വർധിക്കുന്ന പ്രവണതയാണ് വിപണിയിൽ. ഇക്കൊല്ലം ഇറക്കുമതി ആഭ്യന്തര ഉത്പാദനത്തെ കടത്തിവെട്ടിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന റബ്ബർ മുഴുവൻ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും ഗുണനിലവാരമുള്ള റബ്ബറിനായാണ് വ്യവസായികൾ അന്താരാഷ്ട്രവിപണിയെ കൂടുതൽ ആശ്രയിക്കുന്നത്. തായ്ലാൻഡും ഇൻഡൊനീഷ്യയുമാണ് ഇന്ത്യൻ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നത്. വിയറ്റ്നാമും ചൈനയുടെ പിന്തുണയോടെ മുന്നേറിക്കഴിഞ്ഞു. രാജ്യത്തെ മൊത്തം ഉത്പാദനം കഴിഞ്ഞ സാമ്പത്തികവർഷം 6.94 ലക്ഷം ടൺ ആയി കുറഞ്ഞിരുന്നു. ഇതിൽ ഒന്നരലക്ഷത്തോളം ടൺ മറ്റു സംസ്ഥാനങ്ങളുടേതാണ്. അഞ്ചുവർഷം മുമ്പുവരെ രാജ്യത്തെ മൊത്തം ഉത്പാദനത്തിൽ 70,000 മുതൽ 80,000 ടൺ വരെമാത്രമായിരുന്നു മറ്റുസംസ്ഥാനങ്ങളുടെ സംഭാവന. നിയന്ത്രണങ്ങൾ ഫലപ്രദമായില്ല ഇറക്കുമതി നിയന്ത്രണത്തിന് സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതി ചെന്നൈ, മുംബൈ തുറമുഖങ്ങൾ വഴിയാക്കിയിരുന്നു. ഉണങ്ങിയ സ്വാഭാവിക റബ്ബർ ഇറക്കുമതിക്കുള്ള അടിസ്ഥാന ഇറക്കുമതി ചുങ്കം കിലോയ്ക്ക് 30 രൂപയായും നിശ്ചയിച്ചു. എന്നാൽ ഈ നിയന്ത്രണങ്ങളൊന്നും കർഷകന് അനുകൂലമാവുന്നില്ല. ലൈഫ് ഗാർഡ് ഡ്യൂട്ടി ഏർപ്പെടുത്തണമെന്ന് സംസ്ഥാനം ആവശ്യത്തിൽ കേന്ദ്രം അനുകൂല നടപടി സ്വീകരിച്ചതുമില്ല. വിലയിടിവ് നേരിടാൻ കർഷകർക്ക് സബ്സിഡി നൽകേണ്ട തുകയും സംസ്ഥാന സർക്കാരിന് ബാധ്യതയാണ്. പദ്ധതി തുടങ്ങിയശേഷം ഏകദേശം 1191 കോടിയോളം രൂപ ഈ ഇനത്തിൽ ചെലവിട്ടു. 2015-16ൽ 300 കോടിയും 2016-17ൽ 500 കോടിയും സബ്സിഡി നല്കി. 2017-18ൽ 125 കോടിയും വിനിയോഗിച്ചു. ഇക്കൊല്ലം 300 കോടിയും മാറ്റിവെച്ചിട്ടുണ്ട്. രാജ്യത്തെ റബ്ബർ ഉത്പാദനം (ടൺ) ഇറക്കുമതി വില (ആർ.എസ്.എസ്. ഫോർ) 2012-13 9,13,700-2,62,753 (176.82 രൂപ) 2013-14 7,74,000-3,60,263 (166.02) 2014-15 6,45,000-4,42,130 (132.57) 2015-16 5,62,000-4,58,374 (113.06) 2016-17 6,91,000-4,26,188 (135.49) 2017-18 6,94,000-4,69,760 (129.80) 2018* 3,44,000-3,15,000 (120-127.80) *ഏപ്രിൽ-ഒക്ടോബർ ഗുണനിലവാരം വർധിപ്പിക്കണം ഗുണനിലവാരമുള്ള റബ്ബർ ഉത്പാദിപ്പിക്കാൻ കർഷകർക്ക് താത്പര്യമില്ല. കൂലിയടക്കം ഉത്പാദനച്ചെലവ് ഉയർന്നതാണ് വിമുഖതയ്ക്ക് കാരണം. എക്കാലവും സബ്സിഡി നല്കി സർക്കാർ ഈ മേഖലയെ നിലനിർത്തുമെന്ന് കരുതാനാവില്ല. ഉത്പാദനച്ചെലവ് കുറച്ച് ഗുണനിലവാരമുള്ള റബ്ബർ ഉത്പാദിപ്പിക്കാനാണ് ആലോചിക്കേണ്ടത്. - എൻ. രാധാകൃഷ്ണൻ, മുൻ പ്രസിഡന്റ്, കൊച്ചിൻ റബ്ബർ മർച്ചന്റ് അസോസിയേഷൻ. Content Highlights:importing Increases, Rubber price will be drop down


from mathrubhumi.latestnews.rssfeed https://ift.tt/2PI5HAJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages