ന്യൂഡൽഹി: റഫാൽ ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ സുപ്രീം കോടതിയെ രാഹുൽഗാന്ധി നിന്ദിക്കുകയാണെന്ന വിമർശവുമായി ബി.ജെ.പി. പൊതുപ്രവർത്തകന് ഉണ്ടാവേണ്ട മര്യാദയുടെയും സത്യസന്ധതയുടെയും എല്ലാ അതിരുകളും രാഹുൽ ലംഘിക്കുകയാണെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. സത്യസന്ധനും ജനകീയനുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനായി രാഹുൽ നിരത്തിയ കള്ളങ്ങൾ സുപ്രീം കോടതി വിധിയിലൂടെ പിടിക്കപ്പെട്ടിരിക്കയാണ്. രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണന്നെ തന്റെ ലജ്ജാവഹവും നിലവാരമില്ലാത്തുമായ പ്രസ്താവന ആവർത്തിക്കുകയാണ് രാഹുൽ. അഴിമതി കേസിൽ വിചാരണ നേരിടുന്നവരാണ് രാഹുലും മാതാവ് സോണിയാ ഗാന്ധിയും. താനും തന്റെ പാർട്ടിയും സുപ്രീം കോടതിക്കും മുകളിലാണെന്നാണ് രാഹുൽ കരുതുന്നത്. എന്ത് തരത്തിലുള്ള ഭാഷയാണ് രാഹുൽ ഉപയോഗിക്കുന്നത്. തന്റെ സാമ്രാജ്യത്തെക്കുറിച്ചുള്ള അഹങ്കാരവും ഗർവുമാണ് രാഹുലിനെ പ്രശ്നമെന്നും രവി ശങ്കർ പ്രസാദ് വ്യക്തമാക്കി. കോടതി വിധിയെക്കുറിച്ച് പ്രതികരിക്കവെ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളൻതന്നെയാണെന്ന് രാഹുൽ ആവർത്തിച്ചിരുന്നു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) ക്ക് മുന്നിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി) റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് സുപ്രീംകോടതി വിധിയിൽ പറയുന്നത്. പി.എ.സി അംഗങ്ങൾ ആരും കാണാത്ത റിപ്പോർട്ട് കോടതി മാത്രം എങ്ങനെയാണ് കണ്ടതെന്ന് രാഹുൽ ചോദിച്ചിരുന്നു. ഫ്രഞ്ച് പാർലമെന്റിലാണോ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചതെന്നും രാഹുൽ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷ വിമർശവുമായി ബി.ജെ.പി രംഗത്തെത്തിയത്. Content Highlights:Rahul crossed all limits of propriety, decency- bjp
from mathrubhumi.latestnews.rssfeed https://ift.tt/2zXVF9o
via
IFTTT
No comments:
Post a Comment