കോഴിക്കോട്: വർഷങ്ങളായി ജടകെട്ടി തൂങ്ങിയ മുടികൾ വെട്ടിയൊതുങ്ങി, പുതുവസ്ത്രം അണിഞ്ഞ് സുന്ദരൻമാരായപ്പോൾ തെരുവിലെ ചിന്നപ്പന്റെയും ഗൗഡറുടെയും, ശങ്കരന്റെയുമെല്ലാം മുഖത്ത് പുതു ജീവൻ കിട്ടിയ സന്തോഷം. ഇങ്ങനെ നല്ല വസ്ത്രം ധരിച്ച് ജീവിതത്തെ നോക്കി കണ്ടിട്ട് 15 വർഷത്തോളമായി. സ്വന്തം മക്കളും കടുംബാംഗങ്ങളും ഉപേക്ഷിച്ചപ്പോൾ എങ്ങനെയോ കോഴിക്കോട് നഗരത്തിൽ എത്തിപ്പെട്ട് ഒടുവിൽ കടത്തിണ്ണയും ഫുട്പാത്തുമെല്ലാം അഭയ കേന്ദ്രമായി തീർന്നവരാണ്. പിന്നീട് മുഷിഞ്ഞ വസ്ത്രങ്ങൾ നൽകുന്ന അസഹ്യമായ ഗന്ധവും പട്ടിണിയും ഇവർക്ക് ശീലമായി. വെള്ളിയാഴ്ച ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതൊന്നും അറിയാതെ തെരുവിന്റെ കനിവ് കാത്ത് കിടക്കുമ്പോഴാണ് കൊണ്ടോട്ടി കരുണ്യ കൂട്ടായ്മ ഇവരെ തേടിയെത്തിയത്. കെട്ടിക്കിടന്ന മുടി വെട്ടിമാറ്റുമ്പോൾ ഇവർ അനുസരണയുള്ള കുട്ടിയായി മാറി. പിന്നെ വയറ് നിറച്ച് ഭഷണവും പുതു വസ്ത്രവും ലഭിച്ചപ്പോൾ ഒരു ദിവസമെങ്കിൽ ഒരു ദിവസത്തേക്ക് അവർ നല്ല ജീവിതം തിരികെ കിട്ടിയ സന്തോഷത്തിൽ നിഷ്ക്കളങ്കമായി ചിരിച്ചു. ഹർത്താൽ ദിനങ്ങൾക്ക് പുറമെ വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമെല്ലാം തെരുവ് ജീവിതങ്ങളുടെ കൈത്താങ്ങാവാറുണ്ട് കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ. അതു കൊണ്ട് തന്നെ ഹർത്താൽ ദിനങ്ങളൊന്നും ഇവർക്ക് നമ്മളെ പോലെ വീട്ടിലിരിക്കാനാവില്ല. തെരുവ് ജീവിതങ്ങളെ തേടി അവർക്ക് പുറത്തിറങ്ങിയേ മതിയാവൂ. വെള്ളിയാഴ്ച മാത്രം കോഴിക്കോട് നഗരത്തിൽ തെരുവിൽ കിടക്കുന്ന 17 പേരെയാണ് ഇവർ പുതു ജീവിതത്തിലേക്ക് കൊണ്ട് വന്നത്. കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ തെരുവിൽ കഴിയുന്നവരെ പരിചരിക്കുന്നു. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവർ കരുണ ചൊരിയും എന്ന ഖുറാൻ വചനത്തിന്റെ പ്രചോദനം ഉൾകൊണ്ട് 20 വർഷത്തിന് മുകളിലായി തെരുവിലുള്ളവർക്ക് ജീവിതം നൽകുന്നു ഈ കൂട്ടായ്മ. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ 30 അംഗ കമ്മിറ്റി കേരളത്തിന് പുറമെ ബെംഗളുരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെല്ലാം കാരുണ്യ പ്രവർത്തികമായി പോവാറുണ്ടെന്ന് കൊണ്ടോട്ടി കാരുണ്യ പ്രവർത്തകൻ കെ.എസ് അൻവർ ചൂണ്ടിക്കാട്ടുന്നു. മലപ്പുറം തുവ്വൂർ, മഞ്ചേരി , തിരൂർ, കണ്ണൂർ താണ എന്നിവിടങ്ങളിലെല്ലാം പുനരധിവാസ കേന്ദ്രവും നടത്തി വരുന്നുണ്ട്. മലപ്പുറം ആസ്ഥാനമാക്കി അശരണർക്കായി ആശ്രമം നിർമിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. ഹർത്താൽ ദിനത്തിലും മറ്റുമെല്ലാം പലയിടങ്ങളിലും എത്തി തെരുവ് ജീവിതങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ കഴിയുന്നുണ്ടെങ്കിലും ഇവരെ പൂർണമായും പഴയ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അഭയകേന്ദ്രം പോലുള്ള സ്ഥിരം സംവിധാനം നിലവിൽ വന്നാൽ ഇക്കാര്യം സാധ്യമാകുമെന്ന്ബ ന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് സുമനസ്സുകളുടെ കൂടെ സഹായവും ഇവർ തേടുന്നുണ്ട്. വെള്ളിയാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ് പരിസരം, ഫറൂഖ് ഭാഗങ്ങളിലാണ് ഇവർ എത്തിയത്. കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകരായ ചുണ്ടക്കാടൻ മുഹമ്മദ് മഹ്സൂ, കെ എസ് മുഹമ്മദ് അൻവർ, കക്കാട്ടുചാലി ഹനീഫ, പി ടി മുനീർ കൊട്ടപ്പുറം എന്നിവർ നേതൃത്യം നൽകി. Contentn Highlights: Hartal Day Witnessing a different way of serving Human
from mathrubhumi.latestnews.rssfeed https://ift.tt/2PBMTTC
via
IFTTT
No comments:
Post a Comment