കങ്കാരു കോടതികളിൽപ്പോലും വിചാരണയുണ്ട്; ഇവിടെ വിധി പ്രസ്താവിക്കുന്നത് ചാനലുകൾ-ചിദംബരം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 30, 2018

കങ്കാരു കോടതികളിൽപ്പോലും വിചാരണയുണ്ട്; ഇവിടെ വിധി പ്രസ്താവിക്കുന്നത് ചാനലുകൾ-ചിദംബരം

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെഅഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിലെ മധ്യവർത്തി ക്രിസ്റ്റ്യൻ മിഷേൽ ചോദ്യം ചെയ്യലിനിടെ സോണിയ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും പേരുകൾ പരാമർശിച്ചതായുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തലിനെതിരെ മുൻ കേന്ദ്രമന്ത്രി പി.ചിദംബരം രംഗത്തെത്തി. "എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മാധ്യമങ്ങൾക്കും വ്യത്യസ്തമായ അന്വേഷണ രീതിയാണുള്ളത്. മാധ്യമങ്ങൾ വിചാരണ നടത്തുന്നത് ടിവി ചാനലുകളിലൂടെയാണ്. അത് മിക്കപ്പോഴും യഥാർഥ്യങ്ങളുടെ നേർക്കാഴ്ചയാവണമെന്നില്ല", ചിദംബരം ട്വിറ്ററിലൂടെ ആരോപിച്ചു. Further, the Criminal Procedure Code and the Evidence Act will not apply. What ED says will be oral evidence, any piece of paper ED produces will be documentary evidence, and what the TV channel pronounces will be the judgement. — P. Chidambaram (@PChidambaram_IN) 30 December 2018 ഇടനിലക്കാരന്റെ മൊഴിയിൽ പേര് കടന്നു വന്നതു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള നടപടിക്കുള്ള സാധ്യത ക്രിമിനൽ നിയമപ്രകാരമോ തെളിവു നിയമമോ പ്രകാരം നിലനിൽക്കുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാക്കാൽ പറഞ്ഞതല്ലാതെ ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ നൽകിയിട്ടില്ല. എന്നാൽ ടി.വി ചാനലുകൾ പറയുന്നതെന്താണോ അത് വിധിയായി മാറുകയാണ്.ചിദംബരം കൂട്ടിച്ചേർത്തു. പ്രഹസനത്തിനാണെങ്കിലും കങ്കാരു കോടതികളിൽവിചാരണ നടത്താറുണ്ട്. എന്നാൽ രാജ്യത്ത് ടിവി ചാനലുകൾ കേസുകളുടെ വിധി പ്രസ്താവിക്കുന്നതാണ് പുതിയ രീതി എന്നും ചിദംബരം ട്വീറ്റ് ചെയ്തു. Even kangaroo courts hold trials in a courtroom. Our new improved system will surpass kangaroo courts and deliver justice on TV channels. — P. Chidambaram (@PChidambaram_IN) 30 December 2018 ക്രിസ്റ്റ്യൻ മിഷേലിന്റെ കസ്റ്റഡി നീട്ടിക്കിട്ടാനുള്ള അപേക്ഷയുമായി കോടതിയെ സമീപിച്ചപ്പോഴാണ്സോണിയയുടെ പേര് പരാമർശിച്ചതായിഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്. ഇതേ തുടർന്ന് മുൻ യുപിഎ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. Content Highlights: P.Chidambaram, Sonia Gandhi, Agusta West Land Case, Agusta West Land Chopper Deal, Christian Michel


from mathrubhumi.latestnews.rssfeed http://bit.ly/2Spa5GI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages