മെൽബണിൽ 37 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ടെസ്റ്റ് വിജയം; പരമ്പരയിൽ മുന്നിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 30, 2018

മെൽബണിൽ 37 വർഷത്തിനുശേഷം ഒരു ഇന്ത്യൻ ടെസ്റ്റ് വിജയം; പരമ്പരയിൽ മുന്നിൽ

മെൽബൺ: ഓസ്ട്രേലിയയുടെ പ്രാർഥനയും പ്രതിരോധവും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ വിലപ്പോയില്ല. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 137 റൺസിന് ജയിച്ച് നാലു ടെസ്റ്റുകളുടെ പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് നേടി. അഡ്ലെയ്ഡിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യ 31 റൺസിന് ജയിച്ചു. എന്നാൽ, പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയ 146 റൺസ് ജയത്തോടെ ഉജ്വലമായി തിരിച്ചടിക്കുകയായിരുന്നു.സിഡ്നിയിൽ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. ഈ ടെസ്റ്റിൽ ഇന്ത്യ ജയിക്കുകയോ സമനിലയിലാവുകയോ ചെയ്താൽ അത് ചരിത്രസംഭവമാകും. അങ്ങനെയെങ്കിൽ ഇന്ത്യ ആദ്യമായിട്ടായിരിക്കും ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. നാലാം ടെസ്റ്റിൽ തോറ്റാലും ഇന്ത്യയ്ക്ക് ബോർഡർ-ഗവാസ്ക്കർ ട്രോഫി നഷ്ടമാകില്ല. പതിനാല് വർഷത്തിനുശേഷമാവും ഇന്ത്യയ്ക്ക് ഓസ്ട്രേലിയയിൽ ഒരു പരമ്പര സമനിലയിലാവുന്നത്. സ്കോർ ബോർഡ്:ഇന്ത്യ-443/7 ഡിക്ല, എട്ടിന് 106/8 ഡിക്ല; ഓസീസ്-151, 261 അവസാന ദിവസം രണ്ട് വിക്കറ്റ് മാത്രം കൈയിരിലിരിക്കെ ജയിക്കാൻ 141 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 261 റൺസിന് ഓൾഔട്ടാവുകയായിരുന്നു. മഴ കാരണം ഉച്ചവരെ കളി പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കളി ഉച്ചഭക്ഷണത്തിനുശേഷം പുനരാരംഭിച്ചപ്പോൾ 4.3 ഓവറിൽ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. Read More:മെൽബണിലെ മായാജാലം രണ്ടിന്നിങ്സിലുമായി ബുംറയ്ക്ക് ഒമ്പത് വിക്കറ്റ് ഫോട്ടോ: ഐസിസി 114 പന്തിൽ നിന്ന് 63 റൺസെടുത്ത കമ്മിൻസാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ഇശാന്ത് ശർമ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ നഥാൻ ലിയോണും പുറത്തായി. ഏഴ് റൺസ് മാത്രമായിരുന്നു സംഭാവന. ഹെയ്സൽവുഡ് പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യയ്ക്ക് ജയം സ്വന്തമായി. ഇന്ത്യയ്ക്കുവേണ്ടി ബുംറയും ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഷമിയും ഇശാന്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യം ബാറ്റ് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 443 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടിയായി ഓസ്ട്രേലിയക്ക് 151 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യയ്ക്ക് 292 റൺസ് ലീഡ്. രണ്ടാമിന്നിങ്സിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഓസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 399 റൺസ്. അഞ്ചാം ദിനം ഇന്ത്യ ജയം സ്വന്തമാക്കുകയും ചെയ്തു. രണ്ടിന്നിങ്സിലുമായി ഒൻപത് വിക്കറ്റെടുത്ത ജസ്പ്രീത്ബുംറയാണ് ഇന്ത്യയുടെ വിജയശിൽപി. 37 വർഷത്തിനുശേഷമാണ് ഇന്ത്യ മെൽബണിൽ ഓസ്ട്രേലിയക്കെതിരേ ഒരു ടെസ്റ്റ് ജയിക്കുന്നത്. സുനിൽ ഗവാസ്ക്കറുടെ നേതൃത്വത്തിലുള്ള ടീം അന്ന് 59 റൺസിനാണ് ജയിച്ചത്. Content Highlights:India Australia Third Test


from mathrubhumi.latestnews.rssfeed http://bit.ly/2Sshwgi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages