മിന്നല്‍ പരിശോധന: ജോലിസമയത്ത് കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കാന്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

മിന്നല്‍ പരിശോധന: ജോലിസമയത്ത് കോച്ചിങ് സെന്ററുകളില്‍ ക്ലാസെടുക്കാന്‍ പോയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങി

തിരുവനന്തപുരം: ജോലി സമയത്ത് പി.എസ്.സി കോച്ചിങ് സെന്ററുകളിൽക്ലാസെടുക്കാൻ പോയ മുപ്പതോളം സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് കയ്യോടെ പിടികൂടി. ഉദ്യോഗസ്ഥർ വ്യാപകമായി ഓഫീസ് സമയത്തും അല്ലാത്തപ്പോഴുംപി.എസ്.സി കോച്ചിങ് സെന്ററുകളിൽക്ലാസെടുക്കുന്നതായിവിജിലൻസ് ഡയറക്ടർ വി.എസ് മുഹമ്മദ് യാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃത ക്ലാസെടുക്കൽ കണ്ടെത്തിയത്. സംസ്ഥാനത്തെ 150ൽപ്പരം സ്വകാര്യകോച്ചിങ്സെന്ററുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഓഫീസ് സമയത്തുൾപ്പടെ സർക്കാർ ജീവനക്കാർ ക്ലാസെടുക്കുന്നതായി വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. നിരവധി പരാതികൾ ലഭിച്ചതിനേതുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ - ഉപജീവന മാർഗ്ഗമായ ട്യട്ടോറോറിയൽ/പാരലൽ കോളേജുകളിൽ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും വ്യാപകമായി ജോലിനോക്കുന്നതായി വിവരം ലഭിച്ചിരുന്നു. പരിശോധനയിൽ മുപ്പതിലധികം പേരാണ് കുടുങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ ആറ് അധ്യാപകരും ഒരു കെ.എസ്.ആർ.ടി.സി കണ്ടക്ടറും, കൊല്ലം ജില്ലയിൽ ഒരു ഡെപ്യൂട്ടി പ്രിസൺ ഓഫീസറും ഒരു സെയിൽ ടാക്സ് ഉദ്യോഗസ്ഥനും, മൂന്ന് അധ്യാപകരും ഒരു കെ.എസ്.ആർ.ടി.സി കണ്ടക്ടറും പരിശോധനയിൽ കുടുങ്ങി. പത്തനംതിട്ട ജില്ലയിൽ ഒരു ലീഗൽ മെട്രോളജിയിലെ ഇൻസ്പെക്ടറും ഒരു അധ്യാപകനും ഒരു സിവിൽ സപ്ലെസ് സെയിൽസ്മാനും, ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിലെ ഒരു ക്ലർക്കും റവന്യൂ ഡിപ്പാർട്ട്മെന്റിലെ ഒരു ക്ലർക്കും ഒരു അധ്യാപകനും, ഇടുക്കി ജില്ലയിൽ ഒരു വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറും വലയിലായി. പാലക്കാട് ജില്ലയിൽ ഒരു അധ്യാപകനും, മലപ്പുറം ജില്ലയിൽ രണ്ട് അധ്യാപകരും, വയനാട് ജില്ലയിൽ ഒരു അധ്യാപകനും, കണ്ണൂർ ജില്ലയിൽ രണ്ട് അധ്യാപകരും, കാസർകോഡ് ജില്ലയിൽ ഒരു അധ്യാപകനും അനധികൃതമായി ക്ലാസെടുക്കുന്നതായി കണ്ടെത്തി. ഇവർക്കെതിരേ സർക്കാർ ചട്ടങ്ങൾ ലംഘിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും തുടർന്നുളള ദിവസങ്ങളിലും പരിശോധന തുടരുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights: Working as tuition teachers in office time: 30 government employees arrested in Thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/2QY58qU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages