മോദി നാളെ സോണിയയുടെ മണ്ഡലത്തില്‍; പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, December 16, 2018

മോദി നാളെ സോണിയയുടെ മണ്ഡലത്തില്‍; പ്രതിഷേധവുമായി മഹിള കോണ്‍ഗ്രസ്

ലഖ്നൗ: സോണിയാ ഗാന്ധിയുടെ പരമ്പരാഗത മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഞായറാഴ്ച. അടുത്തവർഷം നടക്കുന്ന കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അലഹബാദിൽ എത്തുന്നതിന്റെ ഭാഗമായാണ് റായ് ബറേലിയിലും മോദി എത്തുന്നത്. എന്നാൽ, സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് മണ്ഡലത്തിൽ ഉടനീളം ഈ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് മഹിള കോൺഗ്രസിന്റെ ആഹ്വാനം. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കവെ സോണിയക്കെതിരെ മോദി നടത്തിയ പരാമർശമാണ് വിവാദമായത്. യു.പി.എ സർക്കാരിന്റെ വിധവാ പെൻഷൻ അഴിമതിയെക്കുറിച്ച് പരാമർശിക്കവെ ആയിരുന്നു വിവാദ പരാമർശം. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസിന്റെ പരമ്പരാഗത കോട്ടയിൽ ഇളക്കമുണ്ടാക്കാൻ ലക്ഷ്യമിട്ടെത്തുന്ന പ്രധാനമന്ത്രിയെ ഈ പരാമർശം ഉപയോഗിച്ച് നേരിടാനാണ് കോൺഗ്രസ് നീക്കം. പ്രധാനമന്ത്രി സംസാരിക്കുന്ന റായ്ബറേലിയിലെ റാലിയിൽ കരിങ്കൊടി പ്രതിഷേധം നടത്താനും മഹിളാ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസ് കോട്ടയിൽ ആദ്യമായി എത്തുന്ന മോദി കോൺഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും ശക്തമായ വിമർശനം പ്രസംഗത്തിൽ ഉയർത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് വനിതാ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും വിലയിരുത്തപ്പെടുന്നു. ഹിന്ദി ഹൃദയഭൂമികയിലെ സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമായ ഉത്തർപ്രദേശിൽ സ്വാധീനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുപാർട്ടികളും. ഞായറാഴ്ചത്തെ മോദിയുടെ സന്ദർശനം 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശഖനാദം മുഴക്കലാണെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചത്. റഫാൽ ഇടപാടിലെ പുതിയ കോടതി വിധിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് - ബി.ജെ.പി നേതാക്കന്മാർ പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലും പ്രധാനമന്ത്രിയുടെ റായ് ബറേലി സന്ദർശനത്തിന് പ്രാധാന്യമുണ്ട്. കോടതി വിധിയോട് പ്രതികരിക്കവെ കാവൽക്കാരൻ കള്ളനാണന്ന തന്റെ ആരോപണം രാഹുൽ ആവർത്തിച്ചിരുന്നു. ഇതിനുള്ള മറുപടിയും മോദി നാളെ റായ് ബറേലിയിൽ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. content highlights:PM Modi to visit Rae Bareli tomorrow


from mathrubhumi.latestnews.rssfeed https://ift.tt/2Cfpow2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages