ന്യൂഡൽഹി: സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ തിങ്കളാഴ്ച കീഴടങ്ങും. അപ്പീൽ പരിഗണിക്കാൻ കാലതാമസം നേരിടുമെന്ന് ഉറപ്പായതോടെയാണ് സജ്ജൻ കുമാർ കീഴടങ്ങുന്നത്. ഡിസംബർ 31 നകം കീഴടങ്ങാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അതേസമയം സജ്ജൻ കുമാറിന് ഒരു തരത്തിലുള്ള ആനുകൂല്യവും നൽകരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യ പരാതിക്കാർ രംഗത്തെത്തിയിട്ടുണ്ട്. തിഹാർ ജയിലിൽ നേരിട്ടെത്തിയോ കർകർദൂമ കോടതിയിലോ ആയിരിക്കും സജ്ജൻകുമാർ കീഴടങ്ങാനെത്തുക. കോടതിയിൽ സജ്ജൻകുമാർ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും കലാപത്തിലെ ഇരകളാരും കോടതിയിൽ ചെല്ലരുതെന്നും പരാതിക്കാരിൽ പ്രമുഖനായ എച്ച് എസ് ഫൂൽക്ക ആവശ്യപ്പെട്ടു. 31 ന് കോടതിയിലെത്തി കീഴടങ്ങിയില്ലെങ്കിൽ ചൊവ്വാഴ്ച സജ്ജൻകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യും. സിഖ് കൂട്ടക്കൊലക്കേസിൽ വർഷങ്ങൾക്കു ശേഷം ഒരാൾ ശിക്ഷിക്കപ്പെടുക എന്നത് രാജ്യത്തിന്റെ വിജയമാണ് അദ്ദേഹം പറഞ്ഞു. ശിക്ഷാ വിധിയെ ചോദ്യം ചെയ്ത് സജ്ജൻ കുമാർ എത്തിയാൽ അതിനെതിരെ കോടതിക്കു മുമ്പാകെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഡിസംബർ 22 ന് സജ്ജൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീം കോടതി അവധി കഴിഞ്ഞ് ഇനി ജനുവരി രണ്ടിനേ തുറക്കൂ. അപ്പീൽ പരിഗണിക്കാൻ വൈകുമെന്നുറപ്പായതോടെ കീഴടങ്ങാനാണ് സജ്ജൻ കുമാറിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. 73 വയസ്സുള്ള തനിക്ക് പ്രായാധിക്യം മൂലമുള്ള അവശതകളുണ്ടെന്നും കുടുംബത്തിന്റെ ആസ്തിയും താമസവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ 30 ദിവസം കൂടി വേണമെന്നും ആവശ്യപ്പെട്ടാണ് സജ്ജൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്. ഡിസംബർ 17നാണ് മുൻ കോൺഗ്രസ്സ് എം.പി കൂടിയായ സജ്ജൻ കുമാറിനെ ഡൽഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 1984 ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ സിഖ് വിരുദ്ധ കൂട്ട കൊല കേസിലായിരുന്നു വിധി. കൂട്ടാളികളെ പത്തു വർഷം വീതമാണ് തടവിന് ശിക്ഷിച്ചത്.വിധിയെ തുടർന്ന് കോൺഗ്രസ്സിന്റെ പ്രാഥമിക അംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. content highlights:Deadline ends, Sajjan Kumar To Surrender In 1984 Anti-Sikh Riots
from mathrubhumi.latestnews.rssfeed http://bit.ly/2F0nS2R
via IFTTT
Monday, December 31, 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അപ്പീല്‍ പരിഗണിക്കാന്‍ വൈകും; സിഖ് കലാപക്കേസില്‍ സജ്ജന്‍കുമാര്‍ ഇന്ന് കീഴടങ്ങും
അപ്പീല്‍ പരിഗണിക്കാന്‍ വൈകും; സിഖ് കലാപക്കേസില്‍ സജ്ജന്‍കുമാര്‍ ഇന്ന് കീഴടങ്ങും
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment