മോസ്കോ: റഷ്യക്കും ക്രിമിയക്കുമിടയിൽ രണ്ട് ഇന്ധനക്കപ്പലുകൾക്ക് തീപിടിച്ച് 14 പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. 12 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തു. 15 ഇന്ത്യക്കാരടക്കം 31 ജീവനക്കാരായിരുന്നു ടാൻസാനിയയിൽ നിന്നുള്ള രണ്ടു കപ്പലിലുമായി ഉണ്ടായിരുന്നത്. റഷ്യയുടെ സമുദ്രാതിർത്തിക്കുള്ളിൽ കെർച് സ്ട്രെയിറ്റിൽതിങ്കളാഴ്ചയാണ് കപ്പലുകൾക്ക് തീപിടിച്ചത്. കപ്പലുകളിൽ ഒന്ന് എൽ.എൻ.ജി കാരിയറും രണ്ടാമത്തേത് ടാങ്കറുമാണ്. കടലിൽ വെച്ച് ഇന്ധനം ഒരു കപ്പലിൽ നിന്ന് മറ്റേതിലേക്ക് നിറക്കുന്നതിനിടെ തീപിടിത്തമുണ്ടാകുകയായിരുന്നു. ഒരു കപ്പലിൽ നിന്നും പൊട്ടിത്തെറിയോടെ തീ അടുത്ത കപ്പലിലേക്ക് പടർന്നു. കാൻഡി എന്ന കപ്പലിൽ എട്ട് ഇന്ത്യക്കാരും ഒമ്പത് തുർക്കികളുമായി 17 പേരാണ് ഉണ്ടായിരുന്നത്. മാസ്ട്രോ എന്ന കപ്പലിൽ ഏഴ് ഇന്ത്യക്കാരും ഏഴ് തുർക്കികളും ഒരു ലിബിയക്കാരനുമായി 14പേരും ഉണ്ടായിരുന്നു. സംഭവ സ്ഥലത്തേക്ക് രക്ഷാസേന ടഗ്ഗിൽ യാത്ര തിരിച്ചിട്ടുണ്ടെന്നും റഷ്യൻ മാരിടൈം ഏജൻസി വക്താവ് പറഞ്ഞു. കത്തുന്ന കപ്പലിൽ നിന്ന് ചിലർ കടലിലേക്ക് ചാടി, ഇവരിൽ 12 പേരെയാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ തീരത്തെത്തിക്കാനുള്ള ശ്രമത്തിന് മോശം കാലാവസ്ഥ തടസമാകുന്നുണ്ട്. Content highlights:Fourteen people were killed and five were missing off Russia-annexed Crimea in the Black Sea
from mathrubhumi.latestnews.rssfeed http://bit.ly/2HqUR34
via
IFTTT
No comments:
Post a Comment