ഗോപിനാഥ് മുണ്ടെയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം; അന്വേഷണ ഉദ്യോഗസ്ഥന്റെ കൊലപാതകവും ദുരൂഹം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

ഗോപിനാഥ് മുണ്ടെയുടെ മരണം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യം; അന്വേഷണ ഉദ്യോഗസ്ഥന്റെ കൊലപാതകവും ദുരൂഹം

മുംബൈ: തിരഞ്ഞെടുപ്പ് യന്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപണമുന്നയിച്ച യു.എസ് ഹാക്കറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വാഹനാപകടത്തിൽ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നു. 2014 ൽ നരേന്ദ്രമോദി മന്ത്രിസഭയിൽ ഗ്രാമവികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ചക്കുള്ളിലാണ് മുണ്ടെ വാഹനാപകടത്തിൽ മരിക്കുന്നത്. 2014 ലെ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ വ്യാപകമായി ക്രമക്കേട് നടന്നുവെന്നും താനുൾപ്പെടെയുള്ളവരാണ് മെഷീനുകൾ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തിയതെന്നും യു.എസ് ഹാക്കറും സൈബർ വിദഗ്ധനുമായ സയീദ് ഷുജ ലണ്ടനിൽ നടന്ന പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാവുന്നതിനാലും പുറത്തുപറയുമെന്ന് പേടിയുള്ളതുകൊണ്ടുമാണ് ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയത് എന്നും അദ്ദേഹം ആരോപിച്ചു. ഈ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ച മുണ്ടെയുടെ അനന്തരവനും എൻ.സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെ സംഭവം വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. റോ അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജി വിഷയം അന്വേഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുണ്ടെയെ സ്നേഹിക്കുന്ന എല്ലാവരും അത് ഒരു അട്ടിമറിയാണെന്ന് സംശയച്ചിരുന്നു, ഈ വെളിപ്പെടുത്തലോടെ അത് വീണ്ടും ശക്തമായി-അദ്ദേഹം പറഞ്ഞു. ഗോപിനാഥ് മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. നാല് മാസത്തെ അന്വേഷണത്തിന് ശേഷം അദ്ദേഹം മരിച്ചത് തലയിലേറ്റ മുറിവും ആന്തരിക രക്തസമ്മർദവും മൂലമാണെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി. അന്വേഷണ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു മുണ്ടെയുടെ മരണം അന്വേഷിച്ച എൻ.ഐ.എ ഓഫീസർ തൻസീൽ അഹമ്മദും കൊല്ലപ്പെടുകയായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. തൻസീലിന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു. മുണ്ടെയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി എഫ്.ഐ.ആർ സമർപ്പിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതെന്നും, അതിന് മുണ്ടെയുടെ മരണവുമായി ബന്ധമുണ്ടെന്നും സയീദ് ഷുജെ ആരോപിച്ചു. ലണ്ടനിൽ നടന്ന പത്രസമ്മേളനത്തിൽ യു.എസിൽ നിന്ന് ടെലികോൺഫറൻസ് വഴിയാണ് ഷുജെ വെളിപ്പെടുത്തലുകൾ നടത്തിയത്. എന്നാൽ ഇതിന് തെളിവായി സയീജ് ഷുജെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. 2009 മുതൽ 2014 വരെ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (ഇസിഐഎൽ) ഉദ്യോഗസ്ഥനായ താനുൾപ്പെടെയുള്ള സംഘമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വികസിപ്പിച്ചത്. ഇവ ഹാക്ക് ചെയ്യാമെന്ന് കണ്ടെത്താനായി താൻ ഉൾപ്പെടെയുള്ള 14 അംഗ സംഘത്തിനാണ് നിർദേശം ലഭിച്ചത്. ഹാക്ക് ചെയ്യാമെന്ന് കണ്ടെത്തിയെന്നും അത് അധികൃതരെ ധരിപ്പിച്ചിരുന്നുവെന്നും ഷുജെ വ്യക്തമാക്കി. വോട്ടിങ് മെഷീനിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രികൂടിയായ ഗോപിനാഥ് മുണ്ടെ തങ്ങളുമായി ചർച്ച നടത്തിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പാകും മുമ്പ് കുറ്റമറ്റ മെഷീൻ നിർമ്മിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തു. 2014 ഏപ്രിൽ 30ന് തെലങ്കാനയിൽ വോട്ടിങ് നടക്കുമ്പോഴാണ് കൃത്രിമം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ഞങ്ങളെല്ലാവരും പേടിച്ചു മിണ്ടാതിരുന്നു. അതിൽ കമൽ റാവു എന്നയാൾ ബി.ജെ.പി നേതാവുമായി ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ അത് സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും സംഘത്തിലെ 12 പേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശരീരത്തിൽ വെടിയുണ്ട തറച്ചെങ്കിലും രക്ഷപ്പെട്ട താൻ പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ യു.എസിലേക്ക് രക്ഷപ്പെട്ടു- ഷുജെ പറഞ്ഞു. Content highlights:Gopinath Mundes death, seeking R&AW Probe After Cyber Experts EVM Hacking Claim


from mathrubhumi.latestnews.rssfeed http://bit.ly/2FFwv3Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages