ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെുപ്പിന് അരങ്ങൊരുങ്ങുമ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് കണ്ണെറിഞ്ഞ് ബിജെപി മുൻനേതാവ് യശ്വന്ത് സിൻഹയും. തൊഴിലവസരങ്ങളും റോഡുകളും വ്യവസായശാലകളുമെല്ലാം യാഥാർഥ്യമാക്കാൻ സാധിക്കുന്ന നേതാവാണ് താനെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. രാജ്യം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകാത്തതും റോഡുകൾ നിർമിക്കാത്തതുമാണ്. കാർഷിക മേഖലയെ ലാഭകരമാക്കാനും ജലസേചന സൗകര്യങ്ങൾ ഒരുക്കാനും നഗരങ്ങൾ നിർമിക്കാനും കഴിയുന്ന നേതാവിനെയാണ് രാജ്യത്തിന് ആവശ്യം- സിൻഹ പറഞ്ഞു. രാജ്യത്തിനു വേണ്ടി നിരവധി കാര്യങ്ങൾ നമുക്ക് ചെയ്യേണ്ടതായിട്ടുണ്ട്. ആ കാര്യങ്ങൾ തിരിച്ചറിയുകയും വേണ്ടവിധത്തിൽ നടപ്പാക്കുകയും ചെയ്യാനാവുന്ന ഒരു നേതാവിനെ നാം കണ്ടെത്തേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരാണ് അതിന് അനുയോജ്യനായ നേതാവെന്ന ചോദ്യത്തിന്, അങ്ങനെ ആരെയും തനിക്ക് കാണാനാവുന്നില്ലെന്നും സിൻഹ മറുപടി പറഞ്ഞു. അത്തരം കാര്യങ്ങൾ ചെയ്യാൻ കുറച്ചെങ്കിലും ശേഷിയുള്ള നേതാവ് ആരെന്ന ചോദ്യത്തിന്, അത് താൻ തന്നെയാണെന്നും ചിരിച്ചുകൊണ്ട് സിൻഹ പറഞ്ഞു. മോദിക്കു പകരം പ്രധാനമന്ത്രി സ്ഥാനാർഥിയായി ഗഡ്കരി വന്നേക്കുമെന്ന അഭ്യൂഹങ്ങളെ യശ്വന്ത് സിൻഹ തള്ളിക്കളഞ്ഞു. അത്തരമൊരു സാധ്യത പോലും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റിൽ താഴെ ലഭിച്ചാലും പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് അമിത് ഷാ മാറില്ലെന്നും സിൻഹ പറഞ്ഞു. Content Highlights:Yashwant Sinha, job creatio, Prime Minister candidate, Narendra Modi, Loksabha Election 2019, BJP
from mathrubhumi.latestnews.rssfeed http://bit.ly/2RDdeqd
via
IFTTT
No comments:
Post a Comment