ന്യൂഡൽഹി: തുടർച്ചയായി പാർട്ടി യോഗങ്ങളിൽ ഹാജരാവാത്തതിനെ തുടർന്ന് കേരളത്തിലെ 24 നേതാക്കളോട്യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വിശദീകരണം തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ശരത്ത് അടക്കമുള്ളവർക്കാണ് ദേശീയ ജനൽ സെക്രട്ടറി ആർ.രവീന്ദ്രദാസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിമാരായ ഷിർസ് ഖാൻ, അബ്ദുൽ യൂനുസ് അറഫാത്ത്, അരുൺ ജോസഫ്, യു.കെ.അഭിലാഷ്, സജീഷ് ചന്ദ്രൻ, സുനിൽ ലാലൂർ, ജിതേഷ് സി.വി, പി.എസ്.സുധീർ, എസ്.ദിലീപ്, സിദ്ദീഖ് പന്താവൂർ, കരുണായി രാജൻ, അനിത കുമാരി, ദീപക് ജോയ്, ഫൈസൽ അലി, സി.സി.സുനിൽ, നൗഷാദ് ബ്ലാത്തൂർ, ഇ.പി.രാജീവ്. ലോക്സഭാ മണ്ഡലം പ്രസിഡന്റുമാരായ യാസർ പട്ടച്ചോല, ഷിജു ലൂയിസ് വെളിയത്ത്, പാളയം പ്രദീപ്, റിജിൽ മാക്കുറ്റി, ജൈസൽ അത്തോളി, പി.കെ.രാഗേഷ് എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്ന് ദിവസത്തിനകം മറുപടി നൽകിയിട്ടില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. യോഗങ്ങളിൽ പങ്കെടുക്കാത്തതിന്റെ വിശദീകരണത്തിനൊപ്പം പ്രവർത്തന റിപ്പോർട്ടും സമർപ്പിക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേതാക്കൾക്ക് ദേശീയ നേതൃത്വത്തിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കാര്യം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് സ്ഥിരീകരിച്ചു. Content Highlgihts: kerala youth congress leaders-show cause notice
from mathrubhumi.latestnews.rssfeed http://bit.ly/2VzTtOr
via
IFTTT
No comments:
Post a Comment