പട്ന: ബീഹാറിൽ രണ്ടു ദിവസമായി പക്ഷികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് കോഴി വളർത്തൽ കേന്ദ്രങ്ങളിൽ കോഴികളെ കൊന്നൊടുക്കുന്നു. ഏകദേശം 15,000 കോഴികളെ സംസ്ഥാനത്തൊട്ടാകെ കൊന്നൊടുക്കിയതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. കോഴികളും കാക്കകളും ഉൾപ്പെടെയുള്ള പക്ഷികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനിയെ തുടർന്നാണെന്നുള്ള ഭീതിയെ തുടർന്നാണ് കോഴികളെ കൂട്ടമായി കൊന്നൊടുക്കുന്നത്. മൂങ്കർ ജില്ലയിലെ രണ്ടു ബ്ലോക്കുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനു പിന്നാലെ 2000 കോഴികളെ കൊന്നതായി മൃഗസംരക്ഷണവകുപ്പുദ്യോഗസ്ഥൻ ശ്രവൺ കുമാർ അറിയിച്ചു. പട്നയിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെയുള്ള ആന്ധ്ര ചൗക്കിയിൽ 3000 കോഴികൾ കഴിഞ്ഞ ആഴ്ച ചത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇതേ അവസ്ഥ തുടരുകയാണ്. പക്ഷിപ്പനിയാണോ അതിശൈത്യമാണോ പക്ഷികൾ കൂട്ടത്തോടെ ചത്തതിന് പിന്നിലെന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ ഡയറക്ടർ വിനോദ് സിങ് ഗുഞ്ചിയാൽ പറഞ്ഞു. ഭോപ്പാൽ കേന്ദ്രമായ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് സംസ്ഥാനത്ത് എച്ച്5എൻ1 സ്ഥിരീകരിച്ചിട്ടുണ്ട്. Content Highlights:Fears Of Bird Flu In Bihar, Killing Of Poultry Birds Underway
from mathrubhumi.latestnews.rssfeed http://bit.ly/2SENFBk
via
IFTTT
No comments:
Post a Comment