ഹർത്താൽ അക്രമം: അറസ്റ്റ് 3493: പ്രതിപ്പട്ടികയിൽ 37,979 പേർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

ഹർത്താൽ അക്രമം: അറസ്റ്റ് 3493: പ്രതിപ്പട്ടികയിൽ 37,979 പേർ

തിരുവനന്തപുരം: ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളെ തുടർന്ന് 3493 പേരെ അറസ്റ്റുചെയ്തു. രജിസ്റ്റർചെയ്ത 1286 കേസുകളിലായി 37,979 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. 2795 പേർക്ക് ജാമ്യം ലഭിച്ചപ്പോൾ 487 പേർ ഇപ്പോഴും റിമാൻഡിലാണ്. സംസ്ഥാനത്തൊട്ടാകെ ജാഗ്രത തുടരുമെന്നും കണ്ണൂർ ജില്ലയിലെ അക്രമസംഭവങ്ങൾ തടയാൻ ജാഗ്രത പുലർത്തുകയാണെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംഘർഷം നിലനിൽക്കുന്ന അടൂരിലും തലശ്ശേരിയിലും കൂടുതൽ പോലീസിനെ നിയോഗിച്ചു. തിരുവനന്തപുരം സിറ്റി-114, റൂറൽ-98, കൊല്ലം സിറ്റി-40, റൂറൽ-74, പത്തനംതിട്ട-314, ആലപ്പുഴ-296, ഇടുക്കി-218, കോട്ടയം-126, കൊച്ചി സിറ്റി-269, എറണാകുളം റൂറൽ-240, തൃശ്ശൂർ സിറ്റി-199, തൃശ്ശൂർ റൂറൽ-149, പാലക്കാട്-509, മലപ്പുറം-216, കോഴിക്കോട് സിറ്റി-60, കോഴിക്കോട് റൂറൽ-97, വയനാട്-140, കണ്ണൂർ-230, കാസർകോട്-104 എന്നിങ്ങനെയാണ് അറസ്റ്റ്. content highlights:3493 arrest in connection with hartal violence


from mathrubhumi.latestnews.rssfeed http://bit.ly/2Fdn9eL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages