തിരുവനന്തപുരം: ബാലരാമപുരംഗ്രീൻ ഡോം പബ്ലിക് സ്കൂളിൽ ഇനി മുതൽ കുട്ടികൾക്ക് വെള്ളം കുടിക്കാനും ബെല്ലടിക്കും. വെള്ളം കുടിക്കാനായി മാത്രം പ്രത്യേക ഇടവേള നൽകുന്ന വാട്ടർ ബെൽ എന്ന പദ്ധതിയാണ് സ്കൂളിൽ തുടങ്ങിയത്. ആവശ്യത്തിനു വെള്ളം കുടിക്കാത്തതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതു ശീലമാക്കാനാണ് പദ്ധതി. രാവിലെയും വൈകുന്നേരവുമായി രണ്ടു തവണ സ്കൂളിൽ വാട്ടർ ബെൽ മുഴങ്ങും. സ്കൂൾ മാനേജർ ഷക്കീർ വാണിമേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ നസീർ ഗസാലി അധ്യാപകരായ ശ്രീലക്ഷ്മി മന്മദൻ, ആർ.വി.വീണ, എ.എം.രേഷ്മ, ആർ.എസ്.സുറുമി തുടങ്ങിയവർ സംസാരിച്ചു. Content Highlights: Water Bell program,Green Dome Public School
from mathrubhumi.latestnews.rssfeed http://bit.ly/2CSCyiY
via
IFTTT
No comments:
Post a Comment