പവാര്‍ രാഹുലിനെ കണ്ടു, മഹാരാഷ്ട്രയില്‍ 45 സീറ്റില്‍ ധാരണ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

പവാര്‍ രാഹുലിനെ കണ്ടു, മഹാരാഷ്ട്രയില്‍ 45 സീറ്റില്‍ ധാരണ

മുംബൈ: യുപിക്ക് പിന്നാലെ മഹാരാഷ് ട്രയിലും ബിജെപി വിരുദ്ധ ചേരി കൈകോർക്കുന്നു. കോൺഗ്രസും എൻസിപിയും തമ്മിൽ സീറ്റ് വിഭജന അന്തിമ ഘട്ടത്തിലെത്തി. ആകെയുള്ള 48 സീറ്റുകളിൽ 45 സീറ്റുകളുടെ കാര്യത്തിൽ ധാരണയായതായി എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു. രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ന്യൂസ് 18 ചാനലിനോടാണ് അദ്ദേഹം ധാരണയെക്കുറിച്ച് അറിയിച്ചത്. മൂന്നു സീറ്റുകളിൽ മാത്രമാണ് ഇനി ധാരണയാകാനുള്ളത്. ഈ സീറ്റുകളിൽ ആർക്കാണോ വിജയ സാധ്യത കൂടുതൽ ആ പാർട്ടി മത്സരിക്കട്ടെ എന്നാണ് ധാരണയെന്നും പവാർ പറഞ്ഞു. എൻസിപിക്ക് നീക്കിവെക്കുന്ന സീറ്റുകളിൽ നിന്ന് ഒരു സീറ്റ് രാജു ഷെട്ടിയുടെ കർഷക സംഘടനയായ സ്വഭിമാനി ശേദ്കാരിക്ക് നൽകുമെന്ന് പവാർ അറിയിച്ചു. ഇടതുപാർട്ടികൾക്കുള്ള സീറ്റ് കോൺഗ്രസ് അവരുടെ അക്കൗണ്ടിൽ നിന്നാകും നൽകുക. അതേ സമയം രാജ് താക്കറേയുടെ നവനിർമാൺ സേനയുമായി സംഖ്യമുണ്ടാക്കുമെന്ന വാർത്തകൾ പവാർ തള്ളിക്കളഞ്ഞു.എംഎൻഎസുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ തെറ്റാണ്. താക്കറേ താനുമായോ തന്റെ പാർട്ടി നേതാക്കളുമായോ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. രാജ് താക്കറേയുമായി താൻ നടത്തിയ ചർച്ച തീർത്തും വ്യക്തിപരമാണെന്നും അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ക്ഷണിക്കാനാണ് എത്തിയതെന്നും പവാർ പറഞ്ഞു. ഞങ്ങൾ രാജുഷെട്ടിയുമായും അദ്ദേഹത്തിന്റെ സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം ഏഴ് സീറ്റുകളാണ് ചോദിച്ചത്. ഞങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഒരു സീറ്റ് അദ്ദേഹത്തിന് നൽകാനാണ് തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:NCP-Congress Deal, Maharashtra


from mathrubhumi.latestnews.rssfeed http://bit.ly/2RpTbLK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages