പയ്യോളിയില്‍ സി.പിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

പയ്യോളിയില്‍ സി.പിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

പയ്യോളി: കോഴിക്കോട് പയ്യോളിയിൽ സി.പി.എം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് സത്യന്റെ വീടിന് നേരയാണ് അർധരാത്രി ബോംബേറുണ്ടായത്. അക്രമത്തിൽ വീടിന്റെ ചില്ലുകൾ തകർന്നു. ബോംബ് എറിഞ്ഞ പ്രതികളെ വീട്ടുകാർ കണ്ടതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് പേരും ബി.ജെ.പി പ്രവർത്തകരാണ്. രാത്രി 12 മണിയോട് കൂടിയാണ് ബോംബേറുണ്ടായത്. ചെത്തുതൊഴിലാളി യൂണിയൻ അംഗമാണ് സത്യൻ. സത്യന്റെ ഭാര്യ മഹിള അസോസിയേഷൻ ഭാരവാഹിയാണ്. ഇവർ വീടിന്റെ മുൻവശത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലെത്തിയ സംഘം ബോംബെറിഞ്ഞത്. വീടിന്റെ മുൻവശത്തിന് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. ആർക്കു പരിക്കേറ്റിട്ടില്ല. content highlights:bomb attack, BJP, CPIM, Payyoli, Calicut


from mathrubhumi.latestnews.rssfeed http://bit.ly/2RrfVv0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages