തിരുവനന്തപുരം: ആലപ്പാടിലെ ഖനനത്തെ കുറിച്ച് ആരും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. ഖനനംനിർത്തിവെയ്ക്കാൻ പറ്റില്ലെന്നും തന്റെ മുന്നിൽ ഇതു വരെ പരാതിയൊന്നും വന്നിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. ആലപ്പാട് നടക്കുന്ന സമരം എന്തിനാണെന്നറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇടതു മുന്നണിയിൽ ഭിന്നതയില്ലെന്ന് ജയരാജൻ പറഞ്ഞു. സർക്കാർ മാപ്പുപറയണം എന്ന പ്രതിപക്ഷനേതാവിന്റെ ആവശ്യം എല്ലായിടത്തും എപ്പോഴും ഉന്നയിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. Content Highlights: E P Jayarajan on Alappad Issue, Alappad Mining, Alappad
from mathrubhumi.latestnews.rssfeed http://bit.ly/2ChTMVq
via
IFTTT
No comments:
Post a Comment