തിരുവനന്തപുരം:എന്തിന്റെ പേരിലായാലുംശബരിമല കർമ്മസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയുടെ ആരാധകർക്കും വിശ്വാസികൾക്കുംപോലും ഇഷ്ടമില്ലാത്ത കാര്യമാണ് അവർ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലായിരുന്നു വിമർശനം. അവരെ തെറ്റായ വഴിയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവംഅവർ മുമ്പ് കാണിച്ചിരുന്നു. ഇപ്പോഴത്തെ സംഭവം പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി യോഗത്തിന്റെ വേദി പങ്കിടാൻ പാടില്ലായിരുന്നു. അമൃതാനന്ദമയിയെ ആരാധിക്കുന്ന, വിശ്വസിക്കുന്ന ധാരാളം ആളുകൾ കേരളത്തിനകത്തും പുറത്തും ഉണ്ട്. യഥാർഥത്തിൽ അവർ പോലും ഇഷ്ടപ്പെടുന്ന കാര്യമായിരുന്നില്ല അത്.അവരെ തെറ്റായ വഴിയിലേക്ക് തള്ളിവിടാൻ സാധിക്കുമോ എന്ന് നോക്കുന്ന സംഘം തുടക്കം മുതലേ അവരെ ചുറ്റിപറ്റി നിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സംഘപരിവാറുകാരുടെ ഭാഗമായുള്ള സംഘമായിരുന്നു അത്. പക്ഷെ ആ സംഘത്തിൽ കുടുങ്ങാതെ നിൽക്കാനുള്ള ആർജ്ജവം അമൃതാനന്ദമയി മുമ്പ് കാണിച്ചിരുന്നു.പക്ഷെ പങ്കെടുത്തത് ആ നേരത്തെയുള്ള സമീപനത്തിന് മങ്ങലേൽപിച്ചു.എന്തിന്റെ പേരിലായാലും ആ വേദി അവർ പങ്കിടാൻ പാടില്ലായിരുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നുവെന്നുംമുഖ്യമന്ത്രി പറഞ്ഞു. content highlights: Pinarayi Vijayan On nam Munnottu
from mathrubhumi.latestnews.rssfeed http://bit.ly/2S3V2FC
via
IFTTT
No comments:
Post a Comment