ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മുന്നൂറിലേറെപ്പേരെ കാണാതായി; ഒമ്പത് മരണം സ്ഥിരീകരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 27, 2019

ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് മുന്നൂറിലേറെപ്പേരെ കാണാതായി; ഒമ്പത് മരണം സ്ഥിരീകരിച്ചു

റിയോ ഡി ജനീറോ: ബ്രസീലിൽ അണക്കെട്ട് തകർന്ന് 300 ലേറെപ്പേരെ കാണാതായി. ഒൻപത് പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബ്രസീലിലെ ബ്രുമാഡിഞ്ഞോ പട്ടണത്തിലുള്ള ഇരുമ്പയിര് ഖനിയിലെ അണക്കെട്ടാണ് തകർന്നതെന്ന് ബിബിസി റിപ്പോർട്ടുചെയ്തു. Photo - AFP അപകടത്തിൽപ്പെട്ടവരെ ജീവനോടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയില്ലെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ ഭക്ഷണശാല മണ്ണും ചെളിയുംകൊണ്ട് മൂടി. തൊഴിലാളികൾ ഇവിടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തകർ മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുകയാണ്. അണക്കെട്ട് തകരാനുണ്ടായ കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രദേശത്തേക്കുള്ള റോഡുകൾ തകർന്ന നിലയിലായതിനാൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം മാത്രമെ സാധ്യമാകൂവെന്നാണ് പുറത്തുവരുന്ന വിവരം. നൂറോളം അഗ്നിശമന സേനാംഗങ്ങൾ ചേർന്നാണ് കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നത്. 100 പേർകൂടി ഉടൻ തിരച്ചിലിന് ഇറങ്ങുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 1976 ൽ നിർമ്മിച്ച അണക്കെട്ടാണ് തകർന്നത്. BREAKING: Dam breaks in southeast Brazil, causing an unknown number of casualties https://t.co/oqt9yV3gpm pic.twitter.com/7aOXavjm2B — BNO News (@BNONews) January 25, 2019 Content Highlights:Brazil dam disaster, 300 missing


from mathrubhumi.latestnews.rssfeed http://bit.ly/2DzOlmC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages