സീറ്റ് വിഭജനത്തില്‍ എന്‍ഡിഎയില്‍ തര്‍ക്കം; എട്ട് സീറ്റ് വേണമെന്ന് തുഷാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

സീറ്റ് വിഭജനത്തില്‍ എന്‍ഡിഎയില്‍ തര്‍ക്കം; എട്ട് സീറ്റ് വേണമെന്ന് തുഷാര്‍

കൊച്ചി: ലോക്സഭാ സീറ്റ് വിഭജനത്തെ ചൊല്ലി എൻഡിഎയിൽ തർക്കം. എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ് നിർബന്ധം പിടിക്കുമ്പോൾ ആറു സീറ്റുകളേ വിട്ടുനൽകാനാവൂ എന്നാണ് ബിജെപിയുടെ നിലപാട്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഈ മാസം 28 ന് ബിഡിജെഎസുമായി ബിജെപി നേതൃത്വം അന്തിമ ചർച്ച നടത്തും. ആറു സീറ്റുകളെ തങ്ങൾക്ക് വിട്ട് നൽകുകയുള്ളുവെങ്കിൽ പത്തനംതിട്ട, തൃശൂർ സീറ്റുകൾ വേണമെന്ന് ബിഡിജെഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ശബരിമല വിഷയം മുൻനിർത്തി നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഈ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ വീട്ടുവീഴ്ച ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കോഴിക്കോട് വിട്ട് നൽകാമെന്നാണ് വാഗ്ദാനം. ആലത്തൂർ,ഇടുക്കി,ആലപ്പുഴ, വയനാട് എന്നീ നാല് സീറ്റുകൾ ബിഡിജെഎസ്ന് നൽകാമെന്ന് ബിജെപി അറിയിച്ചതായാണ് സൂചന. എന്നാൽ വിജയസാധ്യത തീരെ ഇല്ലാത്ത സീറ്റുകളാണ് ഇവയെന്നും ഒപ്പം പത്തനംതിട്ടയും തൃശൂരും വേണമെന്ന് ബിജെഡിഎസിന്റെ ആവശ്യം. ശബരിമല വിഷയം സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ട ബിഡിജെഎസിന് വിട്ടുകൊടുക്കാനുള്ള സാധ്യത തീരെ ഇല്ല. തൃശൂരും കൊടുക്കാൻ ബിജെപിക്ക് വിമുഖതയുണ്ട്. എ.എൻ.രാധാകൃഷ്ണനും കെ.സുരേന്ദ്രനും ഈ സീറ്റിൽ കണ്ണുവെച്ചിട്ടുള്ളവരാണ്. എന്നാൽ ബിജെപിയുടെ ആവശ്യങ്ങൾക്ക് മുന്നിൽ പൂർണമായും കീഴടങ്ങേണ്ടതില്ലെന്ന നിലപാടിലാണ്ബിഡിജെഎസ് നേതൃത്വവും. ഇപ്പോൾ സംസ്ഥാന തലത്തിലാണ് ചർച്ച പുരോമിക്കുന്നതെങ്കിലും സീറ്റ് വിഭജനത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനനുസരിച്ചായിരിക്കും അന്തിമ തീരുമാനം. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ തൃശൂരിൽ മത്സരിപ്പിക്കാൻ കേന്ദ്ര നേതൃത്വത്തിന് താത്പര്യമുള്ളതായാണ് അറിയുന്നത്. Content Highlights:Disputing NDA in loksabha seat sharing-bjp-bdjs


from mathrubhumi.latestnews.rssfeed http://bit.ly/2R4RVsf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages