ന്യൂഡൽഹി: തോക്കിൻമുനയിലും അവൾ നിശബ്ദയായില്ല, അവൾ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അതിനെല്ലാം ഉള്ള ഉത്തരം കൊന്നൊടുക്കാനെത്തിയ ഭീകരർക്കുണ്ടായില്ല. പക്ഷേ അവളുടെ ചോദ്യങ്ങളോട് അവർ പ്രതികരിച്ചു. മനംമാറ്റമൊന്നുമല്ലെങ്കിലും ഒരു ഒമ്പത് വയസ്സുകാരിയുടെ അപേക്ഷകളും ചോദ്യങ്ങൾക്കും മുന്നിൽ ഭീകരർക്കും അലിയാതെ തരമുണ്ടായില്ല. അതുവഴി ആ കൊച്ചുമിടുക്കി തന്റെ മാത്രമല്ല അമ്മയുടെയും സഹോരിമാരുടെയും ജീവൻ കൂടിയാണ് രക്ഷിച്ചത്. ആ രക്ഷാദൗത്യത്തിന്റെ സംതൃപ്തിയിലാണ് ഹിമപ്രിയ എന്ന ഒമ്പതുവയസ്സുകാരി കുട്ടികൾക്കായുള്ള ധീരതാപുരസ്കാരം ഏറ്റുവാങ്ങിയത്. ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ നാഷണൽ ബ്രേവറി അവാർഡ് ഹിമപ്രിയ സ്വീകരിച്ചത്. പ്രതികൂല സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പ്രവർത്തിച്ച മകളെ ഓർത്ത് ഹിമപ്രിയയുടെ സൈനികനായ അച്ഛൻ അഭിമാനത്തോടെ തലയുയർത്തി. ആന്ധ്രാപ്രദേശിൽനിന്ന് ജമ്മുവിലെത്തിയ സൈനികന്റെ മകളാണ് ഹിമപ്രിയ. 2018 ഫെബ്രുവരി പത്ത് രാത്രിയാണ് ജമ്മുവിൽ ഹിമപ്രിയയും അമ്മയും താമസിച്ചിരുന്ന സുൻജുവാൻ പട്ടാള ക്യാമ്പിലെ റെസിഡെൻഷ്യൽ ബ്ലോക്കിലേക്ക് ഒരുസംഘം ഭീകരവാദികൾ ആയുധങ്ങളുമായി ഇരച്ചെത്തിയത്. മുഖങ്ങൾ കറുത്തതുണി കൊണ്ട് മറച്ച്, വലിയ തോക്കുകളുമേന്തിയായിരുന്നു അവരെത്തിയത്. ഇന്ത്യക്കാരാണോ പാകിസ്താനികളാണോ എന്ന് ഞാൻ അവരോടു ചോദിച്ചു. പാകിസ്താനിൽനിന്നാണെന്നും എന്നെയും അമ്മെയയും പോലുള്ള ഇന്ത്യക്കാരെ കൊല്ലാനാണ് തങ്ങൾ ഇവിടെത്തിയതെന്നായിരുന്നു അവരുടെ മറുപടി- ആ രാത്രിയെ കുറിച്ച് ഹിമപ്രിയ ഓർമിക്കുന്നത് ഇങ്ങനെ. ഇതിനിടെ ഭീകരർ മുറിക്കുള്ളിലേക്ക് ഗ്രനേഡ് വലിച്ചെറിഞ്ഞു. അതിൽ അമ്മയുടെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മ തളർന്നുവീണു. ആക്രമണത്തിൽ ഹിമപ്രിയക്കും പരിക്കേറ്റു. എന്നാൽ അവൾ പിന്മാറിയില്ല. പകരം അവൾ ഭീകരവാദികളോട് സംസാരിക്കാൻ തുടങ്ങി. അവർ അവളുടെ തലയിൽ തോക്ക് അമർത്തി. എന്നിട്ടും ഹിമപ്രിയ സംസാരിക്കുന്നത് തുടർന്നു കൊണ്ടേയിരുന്നു. അമ്മയെയും മറ്റു സഹോദരങ്ങളെയും ഭീകരർ ആക്രമിക്കുന്നത് തടയാൻ അതുവഴി ഹിമപ്രിയക്ക് സാധിച്ചു. മൂന്നു നാലു മണിക്കൂറാണ് ഹിമപ്രിയ ഭീകരരോട് സംസാരിച്ചത്. ഒടുവിൽ പരിക്കേറ്റ അമ്മയ്ക്ക് വൈദ്യസഹായം ലഭ്യമാക്കാൻ അനുവദിക്കണമെന്ന ഹിമപ്രിയയുടെ അഭ്യർഥന ഭീകരവാദികൾ മാനിച്ചു. അവളെയും അമ്മയെയും പോകാൻ അനുവദിച്ചു. അവൾ അമ്മയെയും കൂട്ടി അവിടെനിന്നു പോയി. ഭീകരരുടെ അരികിൽനിന്ന് രക്ഷപ്പെട്ട ശേഷം അവൾ സൈനികരെ വിവരം അറിയിച്ചു. സൈന്യം ഭീകരവാദികളെ പിടികൂടുകയും ചെയ്തു. . 10Feb,2018:#SunjuwanArmycamp attack by https://t.co/r5d7WfrPP1 Daughter of #NCO's Brave HimaPriya and wife Padmawati who defeated terrorist for 5 hr.Awarded by ICCW's #BharatAward. But this time she will nt go to Rajpath on 26Jan. Her Appeal to @PMOIndia @adgpi @Whiteknight_IA pic.twitter.com/Owm0SXBWM3 — manish prasad (@followmkp) January 18, 2019 content highlights;Hima priya national bravery award
from mathrubhumi.latestnews.rssfeed http://bit.ly/2RBrH5V
via
IFTTT
No comments:
Post a Comment