51 വനിതകളുടെ പട്ടിക: ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ദേവസ്വം ബോര്‍ഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

51 വനിതകളുടെ പട്ടിക: ഉത്തരവാദിത്തം സര്‍ക്കാരിനെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയവരെന്നു കാണിച്ച് സുപ്രീം കോടതിയിൽ യുവതികളുടെ പട്ടിക നൽകിയത് ദേവസ്വം ബോർഡ് അല്ലെന്ന് പ്രസിഡന്റ് എ പത്മകുമാർ. സർക്കാരിന്റെ കയ്യിൽ വ്യക്തമായ കണക്കുകാണും. സർക്കാർ നൽകിയ പട്ടികയുടെ ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. സ്ത്രീകൾ ശബരിമല കയറുന്നുണ്ടോയെന്നു നോക്കാൻ ദേവസ്വം ബോർഡിന് മാർഗമില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. ആഭ്യന്തര വകുപ്പു തയ്യാറാക്കിയ പട്ടികയാണിതെന്നാണ് ദേവസ്വം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട്. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഉപയോഗിച്ച് 51 യുവതികൾ ശബരിമല ദർശനം നടത്തിയെന്നു കാണിച്ച് കഴിഞ്ഞദിവസം സർക്കാർ കോടതിയിൽ പട്ടിക സമർപ്പിച്ചിരുന്നു. എന്നാൽ അമ്പതുവയസ്സിൽ കൂടുതലുള്ള സ്ത്രീകളും ഈ പട്ടികയിൽ ഉൾപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. content highlights:devaswom board president pathmakumar on 51 women list


from mathrubhumi.latestnews.rssfeed http://bit.ly/2FKGAvA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages