എരുമേലി: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നായ പേട്ട തുള്ളൽ ആഘോഷങ്ങൾക്കായി എരുമേലി ഒരുങ്ങി. അമ്പലപ്പുഴ,ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളൽ വെള്ളിയാഴ്ച നടക്കും. വെള്ളിയാഴ്ച ഉച്ചയോടെയാണ് സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പേട്ടതുള്ളൽ പേട്ട ശാസ്താക്ഷേത്രത്തിൽ തുടങ്ങുന്നത്. നൈനാർ മസ്ജിദിൽ (വാവരുപള്ളി) വലംവെച്ച് സ്വീകരണങ്ങൾ ഏറ്റുവാങ്ങി ധർമ്മശാസ്താക്ഷേത്രത്തിൽ പേട്ടതുള്ളൽ സമാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യോഗം പെരിയോൻ അമ്പാടത്ത് എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. അമ്പലപ്പുഴ സംഘത്തിനൊപ്പം വാവരുസ്വാമി യാത്രതിരിച്ചു എന്ന വിശ്വാസത്തിൽ മസ്ജിദിൽ കയറാതെ ആലങ്ങാട് പേട്ടതുള്ളൽ ധർമ്മശാസ്താക്ഷേത്രത്തിലേക്ക് നീങ്ങും. രണ്ട് പേട്ടതുള്ളലിനും ക്ഷേത്രത്തിൽ ദേവസ്വംബോർഡും അയ്യപ്പസേവാസംഘം പ്രതിനിധികളും വിവിധ സന്നദ്ധ, സമുദായസംഘടനകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരണമൊരുക്കും. അയ്യപ്പചരിത്രവുമായി ബന്ധപ്പെട്ട എരുമേലി പുത്തൻവീട്ടിലും സ്വീകരണമുണ്ട്. content highlights: erumely petta thullal
from mathrubhumi.latestnews.rssfeed http://bit.ly/2TFdbXj
via
IFTTT
No comments:
Post a Comment