ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ. പുതിയ ആളുകൾക്ക് അവസരം വേണമെങ്കിൽ പഴയ ആളുകൾ വഴിമാറണം. അതിന് പലരും തയ്യാറാകുന്നില്ല. ഒരുപാട് തവണ മത്സരിച്ച ആളെന്ന നിലയിലാണ് ഇത്തവണ മാറിനിൽക്കാൻ ആഗ്രഹിക്കുന്നത്. ഇനി പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഗ്രൂപ്പുകൾ നോക്കി സ്ഥാനാർഥിയെ തീരുമാനിക്കുന്ന രീതി മാറേണ്ടിയിരുന്നു. ഭാരവാഹികളെ തീരുമാനിക്കുന്നതും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത്. കഴിഞ്ഞ തവണ ചാലക്കുടിയിൽ നിന്ന് മത്സരിച്ച ചാക്കോ എൽഡിഎഫിലെ ഇന്നസെന്റിനോട് പരാജയപ്പെടുകയായിരുന്നു. അവിടെ സിറ്റിങ് എംപിയായിരുന്ന കെ.പി ധനപാലനെ മാറ്റിയാണ് ചാക്കോ ചാലക്കുടിയിൽ ജനവിധി തേടാനെത്തിയത്. 2009 ൽ തൃശൂരിൽ നിന്ന് വിജയിച്ച ചാക്കോ 2014 ലിൽ ചാലക്കുടിയിൽ മത്സരിക്കാൻ താത്പര്യപ്പെടുകയായിരുന്നു. തത്ഫലമായി സീറ്റുകൾ സീറ്റുകൾ വച്ചു മാറുകയും രണ്ട് സീറ്റിലും ഫലം വന്നപ്പോൾ യുഡിഎഫ് തോൽക്കുകയും ചെയ്തത് പാർട്ടിയിലും വലിയ ചർച്ചയായിരുന്നു. പാർട്ടിയുടെ ചുമതല വഹിക്കുന്നവർ മത്സരിക്കണോ എന്ന കാര്യത്തിൽ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത്. ജയിക്കുക എന്നതാണ് സ്ഥാനാർഥിയാകാനുള്ള മാനദണ്ഡമെന്നും ചാക്കോ പറഞ്ഞു. Content Highlights:P C Chacko,no to contest in Lok Sabha election
from mathrubhumi.latestnews.rssfeed http://bit.ly/2QRewZz
via
IFTTT
No comments:
Post a Comment