രാജ്യത്തെ എല്ലാ ഡിടിഎച്ച് കേബിൾ ടിവി സേവനങ്ങളിലും ബാധകമായ ടെലിവിഷൻ ചാനലുകളുടെ പുതുക്കിയ നിരക്കുരളെ കുറിച്ചുള്ള സന്ദേശങ്ങൾ രാജ്യത്തെ എല്ലാ ഉപയോക്താക്കൾക്കും ഇന്ത്യൻ ടെലികോം റെഗുലേറ്രറി അതോറിറ്റി (ട്രായ്) അയച്ചുതുടങ്ങി. ടെലിവിഷൻ ചാനൽ നിരക്കുകളിലെ വിവേചനവും ചൂഷണവും ഒഴിവാക്കുന്ന പുതിയ നിയമ സംവിധാനത്തിൽ ഉപയോക്താക്കൾക്ക് അവർക്ക് വേണ്ട ചാനലുകൾ മാത്രം തിരഞ്ഞെടുക്കാനും ഉപയോഗിക്കുന്ന ചാനലുകൾക്ക് മാത്രം പണം നൽകാനും സാധിക്കും. ഫെബ്രുവരി ഒന്ന് മുതലാണ് ട്രായിയുടെ പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നത്. ഡിടിഎച്ച്, കേബിൾ സേവന ദാതാക്കൾക്ക് നിർദേശങ്ങൾ നടപ്പിലാക്കാനുള്ള സമയപരിധി ജനുവരി 31 വരെ നീട്ടി നൽകിയിരുന്നു. പുതിയ ചട്ടം അനുസരിച്ച് ഉപയോക്താക്കൾക്ക് നൂറോ അതിലധികമോ ചാനലുകൾതിരഞ്ഞെടുക്കാം. ചാനൽ ബ്രോഡ്കാസ്റ്റിങ് കമ്പനികൾ ഒരോ ചാനലിനും നിശ്ചയിക്കുന്ന തുക മാത്രം അതിന് നൽകിയാൽ മതി. ഉപയോക്താക്കൾക്ക് അയക്കുന്ന സന്ദേശങ്ങളിൽ പുതിയ ചാനൽ നിരക്കുകൾ കാണാനുള്ള ലിങ്കുകളും നൽകിയിട്ടുണ്ട്. ഈ സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ കേബിൾ നിരക്കുകളിൽ കുറവുണ്ടാകും. ആവശ്യമില്ലാത്ത ചാനലുകൾ ഒഴിവാക്കാനും വേണ്ട ചാനലുകൾക്ക് മാത്രം പണം നൽകാനും ഇതുവഴി സാധിക്കും. ഡി.ടി.എച്ച്. പ്ലാനുകളുടെ അടിസ്ഥാനവില 130 രൂപയോ അതിൽ താഴെയോ ആയിരിക്കും. ഇത് കൂടാതെ 25 എസ്ഡി ചാനലുകൾ ഉൾക്കൊള്ളുന്ന ടോപ്പ് അപ്പ് പ്ലാനുകളും ഉപയോക്താക്കൾക്ക് ലഭിക്കും. അത് ആവശ്യാനുസരണം ഉപയോക്താക്കൾക്ക് തന്നെ തിരഞ്ഞെടുക്കാം. ട്രായിയുടെ പുതിയ നിർദേശങ്ങൾ പ്രകാരം രണ്ട് എസ്ടി ചാനലുകൾക്ക് തുല്യമാണ് ഒരു എച്ച്ഡി ചാനൽ. അതുവഴി അടിസ്ഥാന വിലയുള്ള പ്ലാനിൽ ഉപയോക്താക്കൾക്ക് 100 സ്റ്റാന്റാർഡ് റസലൂഷൻ (എസ്ഡി) ചാനലുകളോ അല്ലെങ്കിൽ 50 ഹൈ ഡെഫനിഷൻ (എച്ച്ഡി) ചാനലുകളോ തിരഞ്ഞെടുക്കാം. ആവശ്യമുള്ള പെയ്ഡ് ചാനലുകളും, ബ്രോഡ്കാസ്റ്റർമാർ നൽകുന്ന ചാനൽ ബോക്കേ കളും ഉപയോക്താക്കൾക്ക് ഇഷ്ടാനുസരണം വാങ്ങാം. ഇതിന്റെ തുക ഉപയോക്താക്കൾക്ക് അധികമായി നൽകണം. സൗജന്യമായി ലഭിക്കുന്ന ചാനലുകളുടെ പട്ടികയാണ് താഴെ ട്രായ് പ്രസിദ്ധീകരിച്ച പെയ്ഡ് ചാനൽ നിരക്കുകൾ താഴെ നൽകിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ മലയാളം ചാനലുകൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ബ്രോഡ്കാസ്റ്റർമാർ നൽകുന്ന ചാനൽ ബൊക്കേ പട്ടികയാണ് താഴെ Content Highlights:EXPAND Advertising TRAI's new rules for DTH, cable operators mrp for channels
from mathrubhumi.latestnews.rssfeed http://bit.ly/2ANhw3G
via
IFTTT
No comments:
Post a Comment