ഐ.സി.സിയില്‍ സര്‍വം കോലി മയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

ഐ.സി.സിയില്‍ സര്‍വം കോലി മയം

ദുബായ്: പോയ വർഷത്തെ ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സർ ഗാരി സോബേഴ്സ് പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോലിക്ക്. 2018-ലെ ഐ.സി.സിയുടെ ഏകദിന-ടെസ്റ്റ് ടീമുകളുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടതും കോലി തന്നെ. കൂടാതെ മികച്ച ഏകദിന-ടെസ്റ്റ് താരമായും കോലി തിരഞ്ഞെടുക്കപ്പെട്ടു. ഒരുവർഷം മൂന്ന് പുരസ്കാരങ്ങളും ഒരുമിച്ച് നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന റെക്കോഡും ഇതോടെ കോലി സ്വന്തമാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് കോലി ഐ.സി.സി ക്രിക്കറ്റർ ഓഫ് ദ ഇയറും മികച്ച ഏകദിന താരവുമാവുന്നത്. ടെസ്റ്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യവും. മികച്ച താരത്തിനുള്ള സർ ഗാരി സോബേഴ്സ് ട്രോഫിക്കായി കോലിയെ ഏകകണ്ഠമായാണ് വോട്ടിങ് കമ്മിറ്റി തിരഞ്ഞെടുത്തതെന്ന് ഐ.സി.സി വ്യക്തമാക്കി. 37 matches, 47 innings. 2,735 runs at an average of 68.37. 11 centuries, 9 fifties. What a year for @imvKohli! He wins the Sir Garfield Sobers Trophy for ICC Mens Cricketer of the Year 2018! 🙌 ➡️ http://bit.ly/2U8dH0h 🏆 pic.twitter.com/oeSClhcfJQ — ICC (@ICC) 22 January 2019 കഴിഞ്ഞ വർഷം 37 മത്സരങ്ങളിലെ 47 ഇന്നിങ്സുകളിൽ നിന്നായി 68.37 റൺസ് ശരാശരിയിൽ 2735 റൺസാണ് കോലി അടിച്ചുകൂട്ടിയ കോലിയുടെ ഏഴകലത്ത് മറ്റൊരു താരമില്ല. 11 സെഞ്ചുറികളും ഒമ്പത് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. പോയ വർഷം ടെസ്റ്റിൽ 55.08 ശരാശരിയിൽ 1322 റൺസാണ് കോലിയുടെ സമ്പാദ്യം. ഏകദിനത്തിൽ 133.55 റൺസ് ശരാശരിയിൽ 1202 റൺസും പോയ വർഷം കോലി കണ്ടെത്തി. ടീമെന്ന നിലയിൽ ഇന്ത്യയുടെയും കോലിയുടെയും 2018-ലെ മികച്ച പ്രകടനങ്ങളാണ് ഈ നേട്ടത്തിനു പിന്നിൽ. വിരാട് കോലിയെ കൂടാതെ രണ്ടു ടീമിലും ഇടം പിടിച്ചിരിക്കുന്ന ഏകതാരം പേസ് ബൗളർ ജസ്പ്രീത് ബുംറയാണ്. അതേസമയം യുവതാരം ഋഷഭ് പന്ത് ടെസ്റ്റ് ടീമിൽ ഇടം നേടിയത് ശ്രദ്ധേയമായി.ഇന്ത്യൻ താരം ചേതേശ്വർ പൂജാരയ്ക്ക് ടെസ്റ്റ് ടീമിൽ ഇടം ലഭിച്ചില്ല. Congratulations to the ICC Test Team of the Year 2018! 🇳🇿 @Tomlatham2 🇱🇰 @IamDimuth 🇳🇿 Kane Williamson 🇮🇳 @imVkohli (c) 🇳🇿 @HenryNicholls27 🇮🇳 @RishabPant777 🏝 @Jaseholder98 🇿🇦 @KagisoRabada25 🇦🇺 @NathLyon421 🇮🇳 @Jaspritbumrah93 🇵🇰 @Mohmmadabbas111 ➡️ https://t.co/ju3tzAxwc8 pic.twitter.com/0H28spZUmm — ICC (@ICC) 22 January 2019 വിരാട് കോലി, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരാണ് ടെസ്റ്റ് ടീമിൽ ഇടംനേടിയ ഇന്ത്യൻ താരങ്ങൾ. ന്യൂസിലൻഡിൽ നിന്ന് മൂന്നു താരങ്ങളും ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോ താരങ്ങളും ടീമിൽ ഇടംപിടിച്ചു. അതേസമയം ഏകദിന ടീമിൽ കോലി, രോഹിത് ശർമ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയിൽ നിന്ന് സ്ഥാനം പിടിച്ചത്. ഇംഗ്ലണ്ടിൽ നിന്നും നാലു താരങ്ങൾ ടീമിലിടം പിടിച്ചു. അഫ്ഗാൻ താരം റാഷിദ് ഖാനും ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. Presenting the ICC Mens ODI Team of the Year 2018! 🏆 🇮🇳 @ImRo45 🏴󠁧󠁢󠁥󠁮󠁧󠁿 @jbairstow21 🇮🇳 @imVkohli (c) 🏴󠁧󠁢󠁥󠁮󠁧󠁿 @root66 🇳🇿 @RossLTaylor 🏴󠁧󠁢󠁥󠁮󠁧󠁿 @josbuttler (wk) 🏴󠁧󠁢󠁥󠁮󠁧󠁿 @benstokes38 🇧🇩 @Mustafiz90 🇦🇫 @rashidkhan_19 🇮🇳 @imkuldeep18 🇮🇳 @Jaspritbumrah93 ➡️ http://bit.ly/2AVkXFK 🏆 pic.twitter.com/dg64VGuXiZ — ICC (@ICC) 22 January 2019 ഐസിസി ടെസ്റ്റ് ടീം: ടോം ലാഥം (ന്യൂസീലൻഡ്), ദിമുത് കരുണരത്നെ (ശ്രീലങ്ക), കെയ്ൻ വില്യാംസൺ (ന്യൂസിലൻഡ്), വിരാട് കോലി (ഇന്ത്യ), ഹെന്റി നിക്കോൾസ് (ന്യൂസീലൻഡ്), റിഷഭ് പന്ത് (ഇന്ത്യ), ജേസൺ ഹോൾഡർ (വെസ്റ്റിൻഡീസ്), കാഗിസോ റബാദ (ദക്ഷിണാഫ്രിക്ക), നഥാൻ ലിയോൺ (ഓസ്ട്രേലിയ), ജസ്പ്രീത് ബുംറ (ഇന്ത്യ), മുഹമ്മദ് അബ്ബാസ് (പാകിസ്താൻ). ഐസിസി ഏകദിന ടീം: രോഹിത് ശർമ (ഇന്ത്യ), ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്), വിരാട് കോലി (ഇന്ത്യ), ജോ റൂട്ട് (ഇംഗ്ലണ്ട്), റോസ് ടെയ്ലർ (ന്യൂസീലൻഡ്), ജോസ് ബട്ലർ (ഇംഗ്ലണ്ട്), ബെൻ സ്റ്റോക്സ് (ഇഗ്ലണ്ട്), മുസ്തഫിസുർ റഹ്മാൻ (ബംഗ്ലാദേശ്), റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ), കുൽദീപ് യാദവ് (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ). Content Highlights:Virat Kohli, ICC Test and ODI Teams of the Year, cricketer of the year


from mathrubhumi.latestnews.rssfeed http://bit.ly/2Dt4OsH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages