കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സ്വകാര്യ കമ്പനിയിൽ 40 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയെന്ന കേസിൽ നാലംഗമലയാളിസംഘത്തിലെ രണ്ടുപേർ പിടിയിൽ. ഹരിപ്പാട് സ്വദേശി വിച്ചു രവിയും ചങ്ങനാശ്ശേരി പുഴവാതുക്കൽ സ്വദേശി ജയകൃഷ്ണനുമാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരേ കമ്പനിയുടമ നൽകിയ പരാതിയെത്തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. കമ്പനിയുടെ സ്പോൺസറായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സാധാരണ തൊഴിലാളികളായി ജോലിയിൽ പ്രവേശിച്ച പ്രതികൾ കമ്പനിയുടെ വിശ്വസ്തരായി. തുടർന്ന് കമ്പനിയുടെ അക്കൗണ്ടിൽ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു. വളരെ ആസൂത്രിതമായിട്ടാണ് കോടികൾ കമ്പനിയിൽനിന്ന് തട്ടിയെടുത്തത്. ഏറെ വൈകിയാണ് കമ്പനിക്കുണ്ടായ വൻ സാമ്പത്തിക നഷ്ടം കണ്ടെത്തിയത്. തുടർന്നാണ് കോടതി നടപടികളിലേക്ക് കമ്പനി നീങ്ങിയത്. തട്ടിപ്പ് നടത്തിയ പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നാണ് കമ്പനിയുടെ നിലപാട്. content highlight:kuwait, keralites arrested
from mathrubhumi.latestnews.rssfeed http://bit.ly/2sdDlVu
via
IFTTT
No comments:
Post a Comment