പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി നിര്‍ദേശിച്ചത് അമിത് ഷായെന്ന് നിതീഷ് കുമാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 16, 2019

പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി നിര്‍ദേശിച്ചത് അമിത് ഷായെന്ന് നിതീഷ് കുമാര്‍

ന്യൂഡൽഹി:തിരഞ്ഞെടുപ്പ് വിദഗ്ധൻ പ്രശാന്ത് കിഷോറിനെ ജെഡിയുവിന്റെ നേതൃത്വത്തിൽ രണ്ടാമനായി അവരോധിക്കാനുള്ള ആശയം മുന്നോട്ടുവച്ചത് ബിജെപി അധ്യക്ഷൻ അമിത് ഷാ ആണെന്ന് വെളിപ്പെടുത്തി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ. അമിതാ ഷാ ആണ് തന്നെ ഫോണിൽ വിളിച്ച് പ്രശാന്ത് കിഷോറിനെ പാർട്ടി ഉപാധ്യക്ഷനാക്കാനുള്ള നിർദേശം വച്ചത്-നിതീഷ് കുമാർ എബിപി ചാനലിനോട് പറഞ്ഞു. പ്രശാന്ത് കിഷോറിന് പാർട്ടി പദവി നൽകാനുള്ള തീരുമാനം എന്റേത് മാത്രമായിരുന്നില്ല, ഈ ആവശ്യവുമായി അമിത് ഷാ രണ്ട് തവണ തന്നെ വിളിച്ചിരുന്നു- നിതീഷ് കുമാർ വെളിപ്പെടുത്തി. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ യുവാക്കളുമായി കൂടുതൽ അടുപ്പിക്കുന്നതിനുള്ള ദൗത്യമാണ് പ്രശാന്ത് കിഷോറിനെ ഏൽപിച്ചിരിക്കുന്നത്. രാഷ് ട്രീയ കുടുംബത്തിൽ പെട്ടവരല്ലാത്തവരെ രാഷ് ട്രീയത്തിലേക്ക് എത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ടെന്ന് നിതീഷ് പറഞ്ഞു. Content Highlights:Nitish Kumar, Prashant Kishor, Amit Shah


from mathrubhumi.latestnews.rssfeed http://bit.ly/2swPepu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages