തിരുവനന്തപുരം: സ്ത്രീകളെ ശബരിമലയിൽ തടഞ്ഞത് പ്രാകൃതമായ നടപടിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ നടന്നത് ഗുണ്ടായിസമാണ്. പോലീസ് സംയമനത്തോടെയാണ് ഇടപെട്ടതെന്നും അക്രമികളുടെ പേക്കൂത്തിന് പോലീസ് അവസരം ഒരുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വ്രതം പാലിച്ച് ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്ന നടപടി പ്രാകൃതവും നിയമവിരുദ്ധവുമാണ്. അങ്ങനെ ചെയ്യാൻ പാടില്ല. അത് ഒരുതരം ഗുണ്ടായിസമാണ്- കടകംപള്ളി കൂട്ടിച്ചേർത്തു. പോലീസ് ആത്മസംയമനം പാലിക്കുകയും ശബരിമല സന്നിധാനത്തിന്റെ പവിത്രത സൂക്ഷിക്കണമെന്ന നിലയിൽ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തെന്നും മന്ത്രി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെടാതെ നിരവധി സ്ത്രീകൾ പ്രവേശിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. content highlights:kadakampally surendran on sabarimala women entry
from mathrubhumi.latestnews.rssfeed http://bit.ly/2SZgkkU
via
IFTTT
No comments:
Post a Comment