അവസാന മിനിറ്റിൽ പെനാൽറ്റി ദുരന്തം; ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

അവസാന മിനിറ്റിൽ പെനാൽറ്റി ദുരന്തം; ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്

ഷാർജ: എ.എഫ്.സി ഏഷ്യൻ കപ്പിൽ പ്രീക്വാർട്ടറിൽ കടക്കാമെന്ന ഇന്ത്യൻ മോഹങ്ങൾക്ക് തിരിച്ചടി. തിങ്കളാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ ബഹ്റൈനോട് തോറ്റ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. 90-ാം മിനിറ്റിൽ ഷംസാനെ ഇന്ത്യൻ ക്യാപ്റ്റൻ പ്രണോയ് ഹാൽദർ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ഇന്ത്യയുടെ വിധിയെഴുതിയത്. കിക്കെടുത്ത ജമാൽ റാഷിദ് പന്ത് വലയിലെത്തിച്ചു. ഇതോടെ 1964-നു ശേഷം നോക്കൗട്ടിൽ കടക്കാമെന്ന ഇന്ത്യൻ മോഹം പൊലിഞ്ഞു. മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയത് ബഹ്റൈനായിരുന്നു. കരുത്തരായ ബഹ്റൈന്റെ ആക്രമണങ്ങളെ മികച്ച രീതിയിൽ പ്രതിരോധിച്ചാണ് ഇന്ത്യ 90 മിനിറ്റ് പിടിച്ചു നിന്നത്. ഗോൾ കീപ്പർ ഗുർപ്രീതിന്റെ മികവ് പലപ്പോഴും ഇന്ത്യയുടെ രക്ഷയ്ക്കെത്തി. എന്നാൽ അവസാന മിനിറ്റിൽ ക്യാപ്റ്റൻ പ്രണോയ് ഹാൾദർ വഴങ്ങിയ പെനാൽറ്റി ഇന്ത്യയുടെ വിധിയെഴുതി. മൂന്നു മത്സരങ്ങളിൽ നിന്ന് തായ്ലൻഡിനെതിരായ വിജയത്തിൽനിന്നു ലഭിച്ച മൂന്നു പോയിന്റുമായി ഗ്രൂപ്പ് എയിൽ ഇതോടെ ഇന്ത്യ അവസാന സ്ഥാനക്കാരായി. നേരത്തെ കിക്കോഫിന് പിന്നാലെ തന്നെ മലയാളി പ്രതിരോധതാരം അനസ് എടത്തൊടിക പരിക്കേറ്റ് പിന്മാറിയപ്പോൾ തന്നെ ഇന്ത്യയ്ക്ക് തിരിച്ചടിയേറ്റിരുന്നു. തുടർന്ന് പകരക്കാരനായി സലാം രഞ്ചൻ സിങ് ഇറങ്ങി. പിന്നാലെ ബഹ്റൈൻ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. ക്യാപ്റ്റൻ പ്രണോയ് ഹാൽദറിന്റെ പിഴവിൽ നിന്ന് പന്ത് തട്ടിയെടുത്ത ബഹ്റൈൻ താരം മുഹമ്മദ് അൽറൊമൈഹി തൊടുത്ത ഷോട്ട് ഗുർപ്രീത് തട്ടിയകറ്റി. തുടക്കത്തിൽ തന്നെ ബഹ്റൈൻ താരങ്ങളുടെ ആക്രമണ സമീപനത്തിൽ പതുങ്ങിയ ഇന്ത്യ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ പലപ്പോഴും മധ്യനിരയിൽ വെച്ചു തന്നെ ബഹ്റൈൻ ഇന്ത്യൻ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. നിലയുറപ്പിക്കാൻ വൈകിയ ഇന്ത്യൻ പ്രതിരോധത്തെ ബഹ്റൈൻ താരം സെയ്ദ് സയീദ് നിരന്തരം പരീക്ഷിക്കുകയും ചെയ്തു. അതിനിടെ 12-ാം മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ഒരു ക്രോസ് ലക്ഷ്യത്തിലെത്തിക്കുന്നതിൽ ആഷിഖിന് പിഴയ്ക്കുകയും ചെയ്തു. 28-ാം മിനിറ്റിലാണ് ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. കുറിയ പാസുകളിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഹാളിചരൺ നർസാരി ബോക്സിലേക്ക് നൽകിയ പന്ത് ഛേത്രിയിലേക്ക് എത്തും മുൻപ് ബഹ്റൈൻ പ്രതിരോധം കൃത്യമായി ഇടപെട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലഭിച്ച കോർണറിൽ തലവെച്ച ജുമയുടെ ഷോട്ട് ക്യാപ്റ്റൻ പ്രണോയ് ഹാൽദർ രക്ഷപ്പെടുത്തി. മികച്ച ശാരീരികക്ഷമതയുള്ള ബഹ്റൈൻ താരങ്ങളെ ഇന്ത്യൻ പ്രതിരോധം സർവ ശക്തിയുമെടുത്ത് പൂട്ടുകയായിരുന്നു. നോക്കൗട്ടിലെത്താൻ ജയം അനിവാര്യമായിരുന്ന ബഹ്റൈൻ അവസാന നിമിഷം കൂട്ടായി നടത്തിയ ആക്രമണമാണ് പെനാൽറ്റിക്ക് വഴിവെച്ചതും ബഹ്റൈനെ വിജയത്തിലേക്ക് നയിച്ചതും. ഛേത്രിക്ക് റെക്കോഡ് 107-ാം രാജ്യാന്തര മത്സരം കളിച്ച സുനിൽ ഛേത്രി ഇന്ത്യയ്ക്കായി ഏറ്റവും അധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോഡിൽ മുൻ നായകൻ ബൈചുങ് ബൂട്ടിയക്കൊപ്പമെത്തി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights:india vs bahrain afc asian cup 2019


from mathrubhumi.latestnews.rssfeed http://bit.ly/2FrD6i3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages