ഭൂംറ മടങ്ങുന്നു; പകരം സിറാജും കൗളും ഇന്ത്യന്‍ ടീമില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 8, 2019

ഭൂംറ മടങ്ങുന്നു; പകരം സിറാജും കൗളും ഇന്ത്യന്‍ ടീമില്‍

മുംബൈ: ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സമ്മാനിക്കുന്നതിൽ പേസർ ജസ്പ്രീത് ഭൂംറ വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും തുടർന്ന് നടക്കുന്ന ന്യൂസീലൻഡ് പര്യടനത്തിനുമുള്ള ടീമിൽ ഭൂംറ ഉണ്ടാവില്ല. പരമ്പരയിലെ നാലും ടെസ്റ്റും കളിച്ച ഭൂംറയ്ക്ക് വിശ്രമം അനുവദിക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഏകദിന പരമ്പരയിൽ മുഹമ്മദ് സിറാജും ന്യൂസീലൻഡിനെതിരായ ടിട്വന്റി പരമ്പരയിൽ സിദ്ധാർഥ് കൗളുമായിരിക്കും ഭൂംറയ്ക്ക് പകരം പന്തെറിയുക. ഇന്ത്യയിൽ ഓസ്ട്രേലിയക്കെതിരേ നടക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായാണ് ഭൂംറയ്ക്ക് വിശ്രമം അനുവദിക്കുന്നതെന്ന് ബി.സി.സി.ഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമെന്ന ബഹുമതി ഓസീസിന്റെ ലിയോണിനൊപ്പം പങ്കിട്ട താരമാണ് ഭൂംറ. ഒരു തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ജനുവരി 12 മുതൽ 19 വരെയാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലൻഡിനെതിരായ അഞ്ച് ടിട്വന്റി മത്സരങ്ങളുടെ പരമ്പര ജനുവരി 23 മുതൽ ഫെബ്രുവരി 10 വരെയാണ്. രഞ്ജി ട്രോഫിയിലും ന്യൂസീലൻഡ് എ ടീമിനെതിരായ ഇന്ത്യ എ ടീമിന്റെ മത്സരത്തിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഹൈദരാബാദുകാരനായ സിറാജിന് ടീമിലേയ്ക്കുള്ള വഴി തുറന്നത്. ഈ രഞ്ജി സീസണിൽ പഞ്ചാബിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. കഴിഞ്ഞ വർഷം വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കേരളത്തിനും ഹൈദരാബാദിനുമെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാാണ് പഞ്ചാബുകാരനായ കൗളിന് തുണയായത്. മൊത്തം പത്ത് വിക്കറ്റാണ് ഈ മത്സരങ്ങളിൽ കൗൾ സ്വന്തമാക്കിയത്. ന്യൂസീലൻഡ് എ ടീമിനെതിരായ പ്രകടനത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2017ൽ ശ്രീലങ്കയ്ക്കെതരിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ആദ്യമായി ഇടം നേടിയത്. എന്നാൽ, കളിക്കാൻ കഴിഞ്ഞിരുന്നില്ല. ആകെ മൂന്ന് ഏകദിനങ്ങളും രണ്ട് ടിട്വന്റി മത്സരങ്ങളുമാണ് ഇതുവരെ കളിച്ചത്. ടിട്വന്റിയിൽ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. Content Highlights:Jasprit Bumrah India Australia Series New Zealand T20 Sreir Mohammed Siraj Siddharth Kaul


from mathrubhumi.latestnews.rssfeed http://bit.ly/2TywBNu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages