ദേശീയ പണിമുടക്ക്: ഉത്തരേന്ത്യയില്‍ ഭാഗികം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 8, 2019

ദേശീയ പണിമുടക്ക്: ഉത്തരേന്ത്യയില്‍ ഭാഗികം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണം

ന്യൂഡൽഹി: രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് ജനജീവിതം താറുമാറാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പണിമുടക്ക് ഭാഗികമായി തുടരുമ്പോൾ കേരളത്തിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഏകദേശം പൂർണ്ണമാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്കിൽ ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പങ്കെടുക്കുന്നുണ്ട്. ഒഡീഷയിൽ തൊഴിലാളികൾ ദേശീയ പാത ഉപരോധിച്ചു. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പോലും കടത്തിവിട്ടില്ല. ഡൽഹിയിലും ചെന്നൈയിലും വിവിധയിടങ്ങളിൽ തൊഴിലാളി സംഘടനകൾ പ്രകടനം നടത്തി. അതേ സമയം ഇവിടെ സമരം പൊതുജന ജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല. കടകൾ തുറന്ന് പ്രവർത്തിക്കുകയും വാഹനങ്ങൾ ഓടുകയും ചെയ്യുന്നുണ്ട്. കൊൽക്കത്തയിൽ സമരക്കാർ ട്രെയിൻ-റോഡ് ഗതാഗതം സ്തംഭിപ്പിച്ചു. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത്നീക്കി. ഇതിനിടെ ബംഗാളിലെ അസൻസോളിൽ തൃണമൂൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. Odisha: Members of Central Trade Unions hold protests & block commuters in Bhubaneswar demanding minimum wages and social security schemes among others. Central Trade Unions have called a 48-hour nationwide strike over several demands. pic.twitter.com/5LgEWntTEQ — ANI (@ANI) January 8, 2019 അസമിലും സമരക്കാർ ട്രെയിനുകൾ തടഞ്ഞു. മുംബൈയിൽ സമരം ബസ് സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള ബന്ദുകളും സർക്കാർ പ്രതിരോധിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. ബെംഗളൂരുവിൽ കെഎസ്ആർടിസി, ബിഎംടിസി ബസ് സർവീസുകളെ സമരം ബാധിച്ചിട്ടുണ്ട്. ഓട്ടോ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കുന്നു. Delhi: All India Central Council of Trade Unions (AICCTU) members hold protest in Patparganj industrial area against privatisation of public and government sector and demanding minimum wages, social security among others pic.twitter.com/jbfilCAwYN — ANI (@ANI) January 8, 2019 Odisha: Traffic movement affected on National Highway 16 due to protest by Central Trade Unions in Bhubaneswar. Their demands include minimum wages and social security among others., pic.twitter.com/chGKdZk3x3 — ANI (@ANI) January 8, 2019 West Bengal: Clash between TMC and CPM workers in Asansol during 48-hour nationwide strike called by Central Trade Unions demanding minimum wages, social security schemes & against privatisation of public and government sector. pic.twitter.com/5oM6TWxnx7 — ANI (@ANI) January 8, 2019 West Bengal: Members of Central Trade Unions block railway line in Howrah demanding minimum wages and social security schemes among others. Central Trade Unions have called a 48-hour nationwide strike over several demands. pic.twitter.com/o4FvWpFWdK — ANI (@ANI) January 8, 2019 Content Highlights:Nationwide strike,Protests Affect Trains, Buses


from mathrubhumi.latestnews.rssfeed http://bit.ly/2Qs1t0k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages