പെരിന്തൽമണ്ണ:ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുർഗക്ക് മർദനം. പുലർച്ചെ വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു.സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്. ഏഴ്മണിക്കാണ് തർക്കത്തെ തുടർന്ന് കനകദുർഗ്ഗയ്ക്ക് മർദ്ദനമേൽക്കുന്നത്. 341 ,324വകുപ്പ് പ്രകാരംതടഞ്ഞുനിർത്തിയതിനുംമർദ്ദിച്ചതിനുംഭർതൃമാതാവിനെതിരേ പോലീസ് കേസെടുത്തു. അതേസമയം ഭർത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അടിയേറ്റ കനക ദുർഗ്ഗ ഭർതൃമാതാവിനെ തിരിച്ച്മർദ്ദിച്ചെന്നാണ് ഇവരുടെ ആരോപണം. കനകദുർഗ്ഗയെ സ്കാനിങ്ങിനായിമഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.അമ്മയക്ക് ഗുരുതര പരിക്കില്ല. കനകദുർഗയും ബിന്ദുവുമാണു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയത്.ജനുവരി രണ്ടിനായിരുന്നു ശബരിമല ദർശനം നടത്തിയത്. ഇവരുടെ ശബരിമല പ്രവേശനത്തെ തുടർന്ന് ഉണ്ടായ ഹർത്താലിൽ വ്യാപക അക്രമമാണ് പ്രതിഷേധക്കാർ അഴിച്ചുവിട്ടത്. പിന്നീട് ഒളിവിലായിരുന്ന ഇരുവരും ആർപ്പോ ആർത്തവം പപിപാടിയിൽ പങ്കെടുത്തിരുന്നു. അതിനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാനാണ് ഇവർ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇന്ന് പുലർച്ചെവീട്ടിലെത്തിയ കനകദുർഗ്ഗയെ വീട്ടിൽ പ്രവേശിക്കാൻ ഭർതൃമാതാവ് തയ്യറായിരുന്നില്ല. തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും കനക ദുർഗ്ഗയെ ഭർതൃമാതാവ് മർദ്ദിക്കുകയുമായിരുന്നു. ഉടൻ തന്നെ ഓട്ടോയിൽ ഇവർ ആശുപത്രിയിലേക്ക് പോയി. പിന്നീട് തന്നെ കനകദുർഗ്ഗ മർദ്ദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഭർതൃമാതാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്ന് കനക ദുർഗ്ഗ മാതൃഭൂമിയോട് പറഞ്ഞു. content highlights:Kanakadurga beaten up by motherin law
from mathrubhumi.latestnews.rssfeed http://bit.ly/2Cl4RoQ
via
IFTTT
No comments:
Post a Comment