ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന കെ. സുരേന്ദ്രന്റെ ഹര്‍ജി തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

ശബരിമല ദര്‍ശനത്തിന് അനുവാദം നൽകണമെന്ന കെ. സുരേന്ദ്രന്റെ ഹര്‍ജി തള്ളി

കൊച്ചി: ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകി ശബരിമല ദർശനത്തിന് അനുവാദം നൽകണമെന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ആവശ്യം ഹൈക്കോടതി തള്ളി. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് നേരത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പരോളിലുള്ള പ്രതികൾ വരെ ശബരിമല ദർശനത്തിന് പോകുന്നുണ്ടെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു. ശബരിമലയിൽ സ്ഥിതി ശാന്തമാണെന്നും അത് തകർക്കുമോയെന്നും സുരേന്ദ്രനോട് കോടതിയിൽ വാക്കാൽ ചോദിച്ചിരുന്നു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിലേക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. ഹർജിയിൽ കോടതി സർക്കാരിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രൻ ശബരിമലയിലെത്തുന്നതിനെ സർക്കാർ അഭിഭാഷകനും എതിർത്തു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് ഗവൺമെന്റ് പ്ലീഡർ വാദിച്ചു. തുടർന്നാണ് സുരേന്ദ്രന്റെ ഹർജി തള്ളുകയും ആവശ്യമെങ്കിൽ ഇളവിനായി പത്തനംതിട്ട ജില്ലാ മജിസ് ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി ഉത്തരവായത്. Content Highlights:K Surendran


from mathrubhumi.latestnews.rssfeed http://bit.ly/2RsAdE9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages