ബെംഗളുരു: 2019 മാർച്ചോടെ മൊബൈൽ വാലറ്റ് കമ്പനികൾ പൂട്ടേണ്ടിവരുമെന്ന് റിപ്പോർട്ട്. 2019 ഫെബ്രുവരി അവസാനത്തോടെ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന നിർദേശത്തെതുടർന്നാണിത്. 2017 ഒക്ടോബറിലാണ് മൊബൈൽ വാലറ്റുകൾക്ക് റിസർവ് ബാങ്ക് ഈ നിർദേശം നൽകിയത്. എന്നാൽ മിക്കവാറും കമ്പനികൾ ഇനിയും ബോയമെട്രിക് അല്ലെങ്കിൽ ഫിസിക്കൽ വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടില്ല. 95 ശതമാനത്തിലേറെ മൊബൈൽ വാലറ്റുകളുടെ പ്രവർത്തനം മാർച്ചോടെ നിലയ്ക്കുമെന്ന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയർ എക്സിക്യുട്ടീവ് പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെതുടർന്ന് ആധാർ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിന് കൊണ്ടുവന്ന നിർദേശങ്ങൾ തിരിച്ചടിയാകുകകയും ചെയ്തു. സ്വകാര്യ കമ്പനികൾ നടത്തുന്ന ഇ-കെവൈസി വഴിയുള്ള വെരിഫിക്കേഷനാണ് നിയന്ത്രണം കൊണ്ടുവന്നത്.
from mathrubhumi.latestnews.rssfeed http://bit.ly/2LV4ntK
via
IFTTT
No comments:
Post a Comment