ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ ഡാറ്റ നിരീക്ഷണത്തിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ മറുപടി കൂടി കേട്ട ശേഷമേ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയു എന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്ന വാദവുമായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് ഇത് സംബന്ധിച്ച് സർക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം സർക്കാർ മറുപടി നൽകണം. ഇതിന് ശേഷം സ്റ്റേയുടെ കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. content highlights:snooping order,Supreme court,Ministry of Home Affairs
from mathrubhumi.latestnews.rssfeed http://bit.ly/2QIckn3
via
IFTTT
No comments:
Post a Comment