കേപ്ടൗൺ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. മത്സരം ആവേശകരമായി ടൈയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗയെറിഞ്ഞ സൂപ്പർ ഓവറിൽ ഡേവിഡ് മില്ലറുടെ മികവിൽ 14 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഇതിൽ മില്ലർ 13 റൺസുമായി തിളങ്ങി. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൗൾ ചെയ്ത സ്പിന്നർ ഇമ്രാൻ താഹിറിന്റെ ഓവറിൽ വെറും അഞ്ചു റൺസ് മാത്രമാണ് ലങ്കൻ ബാറ്റ്സ്മാൻമാർക്ക് നേടാനായത്. ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സും നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 134-ൽ അവസാനിച്ചു. നാല് ഓവറിൽ വെറും 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്യാപ്റ്റൻ ലസിത് മലിംഗയാണ് ദക്ഷിണാഫ്രിക്കയെ തളച്ചത്. ആദ്യം ബാറ്റു ചെയ്ത ലങ്കയ്ക്കായി 29 പന്തിൽനിന്നും 41 റൺസെടുത്ത കാമിന്ദു മെൻഡിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ആൻഡിലെ ഫെലുക്വായോ മൂന്നു വിക്കറ്റ് വീഴ്ത്തി. 134 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്കായി 30 പന്തിൽ 34 റൺസെടുത്ത റസ്സി വാൻ ഡെർ ദസ്സെനും 23 പന്തിൽ 41 റൺസെടുത്ത ഡേവിഡ് മില്ലറും ചേർന്ന് നാലാം വിക്കറ്റിൽ 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും അവസാന ഓവറുകളിലെ ലങ്കൻ ക്യാപ്റ്റന്റെ മികച്ച പന്തുകൾ ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അവസാന ഓവറിൽ ജയിക്കാൻ അഞ്ചു റൺസ് വേണമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇസുരു ഉദനയുടെ ഓവറിൽ വെറും നാലു റൺസ് മാത്രമാണ് നേടാനായത്. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീളുകയായിരുന്നു. Content Highlights:south africa beat sri lanka in super over after thrilling tie
from mathrubhumi.latestnews.rssfeed https://ift.tt/2ueaph6
via
IFTTT
No comments:
Post a Comment