മരിച്ച തൊഴിലാളിയുടെ കുടുംബത്തെ തേടി വിദേശത്ത് നിന്നെത്തിയ മുതലാളി; കയ്യടിച്ച് സോഷ്യല്‍ മീഡിയ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

മരിച്ച തൊഴിലാളിയുടെ കുടുംബത്തെ തേടി വിദേശത്ത് നിന്നെത്തിയ മുതലാളി; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ചെങ്ങന്നൂർ: ചില ചിത്രങ്ങളങ്ങനെയാണ്. ഒറ്റ ചിത്രം മതി വലിയ ഒരുപാട് കാര്യങ്ങൾ പങ്കുവെക്കാൻ. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ആ ചിത്രം സംസാരിക്കുന്നത് ഒരുപാട് കാര്യങ്ങളാണ്. മികച്ച ജീവിതം തേടി കടലുകടക്കുന്ന പ്രവാസികളെ കുറിച്ച്.. നാട്ടിൽ കഴിയുന്ന അവരുടെ പ്രിയപ്പെട്ടവരെ കുറിച്ച്.. നന്മയുടെ മുഖമുള്ള ഒരു കമ്പനി മുതലാളിയെ കുറിച്ചെല്ലാം ഈ ചിത്രം സംസാരിക്കുന്നു... ഗൾഫിൽ വെച്ച് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി വിദേശത്ത് നിന്നെത്തിയ കമ്പനി മുതലാളിയുടെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ചെങ്ങന്നൂർ ചെറിയനാട് കടയിക്കാടിനു സമീപം താമസിക്കുന്ന ബിജു കഴിഞ്ഞ മാസം ഗൾഫിൽ വെച്ച് ജോലിക്കിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കമ്പനിയുടെ ഉടമസ്ഥൻ ഹംബർട്ട് ലീ ബിജുവിന്റെ വീട്ടിലെത്തി ബിജുവിന്റെ അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ടു. അവരെ കാണുകയും ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുകയും മാത്രമല്ല ഇൻഷൂറൻസ് തുകയും കമ്പനിയിൽ നിന്ന് പിരിച്ചതും എല്ലാം ചേർത്ത് 33.5 ലക്ഷം രൂപയുടെ ചെക്കും ലീ ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും കൈമാറി. സാജൻ ചാക്കോ എന്ന വ്യക്തിയാണ് ഇക്കാര്യം ചിത്രങ്ങളടക്കം പങ്കുവെച്ചത്. നന്മയുടെ മുഖമുള്ള ഈ കമ്പനി മുതലാളിക്ക് ഹൃദയം നിറഞ്ഞ സല്യൂട്ട് നൽകുകയാണ് സോഷ്യൽ മീഡിയ. content highlights:Social media, viral,Facebook post


from mathrubhumi.latestnews.rssfeed http://bit.ly/2MayT2N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages