മലപ്പുറം കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലേ? അവർക്കെന്താ സമരം ചെയ്തൂകൂടെ? മന്ത്രിയോട് ചില ചോദ്യങ്ങൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

മലപ്പുറം കേരളത്തിന്റെ ഭൂപടത്തില്‍ ഇല്ലേ? അവർക്കെന്താ സമരം ചെയ്തൂകൂടെ? മന്ത്രിയോട് ചില ചോദ്യങ്ങൾ

മലപ്പുറത്തുകാരാണ് ആലപ്പാട് സമരത്തിന് പിന്നിലെന്ന്മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്തെന്ന് ചോദിച്ച് ആലപ്പാട് സമരത്തിന് പിന്തുണയർപ്പിക്കുന്ന മലപ്പുറത്തുകാർ. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മന്ത്രിയോട് രണ്ട് ചോദ്യങ്ങൾ എന്ന് പറഞ്ഞ് കൊണ്ട് ഇവർ ചോദ്യം ചോദിച്ചത്. ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് മലപ്പുറത്തുകാരും മറ്റും ചർച്ചയിൽ പങ്കെടുക്കുന്നത് എന്തിനാണെന്ന് പരിശോധിക്കണമെന്നാണ് ജയരാജൻപറഞ്ഞത്. പ്രസ്താവന വിവാദമാകുന്ന കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മലപ്പുറത്ത് കടലില്ല, പിന്നെയെന്തിനാ അവിടയുള്ളവർ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. പിന്നെ താനൂരും തിരൂരുമാണ് കടലെന്നും മലപ്പുറത്തില്ലെന്നും തിരുത്തി. ഈ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് സമരത്തിന് പിന്നിലുള്ള മലപ്പുറത്തെഏഴ് ചെറുപ്പക്കാർ ഫെയ്സ്ബുക്കിൽ ചില ചോദ്യങ്ങളുമായി വന്നത്. ലൈവിലൂടെ അവർ കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി. മലപ്പുറമെന്നത് കേരളത്തിന്റെ ഭൂപടത്തിൽപ്പെടില്ലേ, മലപ്പുറത്തുകാർക്ക് സമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ചുകൂടെ എന്നും ഫെയ്സ്ബുക്ക് ലൈവിലൂടെ ഏഴ് മലപ്പുറത്തുകാർ ചോദിച്ചു. "രണ്ട് ചോദ്യങ്ങളാണ് പ്രധാനമായും മന്ത്രിയോട് ചോദിക്കാനുള്ളത് 1. മലപ്പുറത്തുകാരാണ് സമരത്തിന് പിന്നിലെന്ന്മന്ത്രി പറഞ്ഞതിന്റെ ഉദ്ദേശ്യം എന്ത്? 2.മലപ്പുറം കേരളത്തിന്റെ ഭൂപടത്തിലില്ലേ?മലപ്പുറത്തുകാർക്കെന്തേസമരത്തിന് ഐകൃദാർഢ്യം പ്രഖ്യാപിച്ചു കൂടെ?" എന്നും അവർ ഫെയ്സ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നു. മലപ്പുറത്തുകാരാണ് സമരം ചെയ്തത് എന്ന പറഞ്ഞതിന് മന്ത്രിയോട് അവർ നന്ദി അറിയിച്ചു. മലപ്പുറത്തുകാരും സമരത്തിനുണ്ടെന്ന് ആ പ്രസ്താവനയിലൂടെ കേരളം അറിഞ്ഞുവെന്നുംഎന്നാൽ പറഞ്ഞതിൽ മറ്റ് വല്ല് ഉദ്ദേശ്യമുണ്ടെങ്കിൽ മന്ത്രിക്ക് നേരെ കൈ നീട്ടുന്നതിന് പകരം കൈകൾഉയരുമെന്നും അവർ മുന്നറിയിപ്പ് നൽകി. മലപ്പുറം ആണ് നയിക്കുന്നതെന്ന് പറയുമ്പോൾ നിരാഹാരം കിടക്കുന്നവരെ മന്ത്രിവന്ന് കാണണം. പറയുന്ന വാക്കുകൾ സൂക്ഷിക്കുക. പറയുന്നത് നല്ലതാണെങ്കിൽ സ്വീകരിക്കും. അതല്ല വിഷം ചീറ്റിയതാണെങ്കിൽ ആ പല്ലെടുക്കും, എന്നും ഫെയ്സ്ബുക്കിലൂടെ അവർ വെല്ലുവിളിച്ചു. content highlights:Malappuram team reacts in social media on EP Jayarajans remark on Alappad agitation


from mathrubhumi.latestnews.rssfeed http://bit.ly/2VQFlR6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages