മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 205 പോയന്റ് ഉയർന്ന് 36059ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തിൽ 10797ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 852 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 302 ഓഹരികൾ നഷ്ടത്തിലുമാണ്. ബാങ്ക്, ഊർജം, ഐടി തുടങ്ങി മിക്കവാറും സെക്ടറുകളിലെ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, റിലയൻസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, എസ്ബിഐ, ഹീറോ മോട്ടോർകോർപ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. content highlight:Sensex up 205 points
from mathrubhumi.latestnews.rssfeed http://bit.ly/2QOLDgm
via
IFTTT
No comments:
Post a Comment