ട്രെയിന്‍ സര്‍വീസും നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനികള്‍ക്ക്, റെയില്‍വേ ചര്‍ച്ച തുടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

ട്രെയിന്‍ സര്‍വീസും നിരക്ക് നിശ്ചയിക്കലും സ്വകാര്യ കമ്പനികള്‍ക്ക്, റെയില്‍വേ ചര്‍ച്ച തുടങ്ങി

ന്യൂഡൽഹി:സ്വകാര്യവത്കരണ നീക്കം ശക്തമാക്കി ഇന്ത്യൻ റെയിൽവേ. ട്രെയിൻ സർവീസും ടിക്കറ്റ് നിരക്ക് നിശ്ചയിക്കലും അടക്കമുള്ളവ സ്വകാര്യ കമ്പനികളെ ഏൽപിക്കുന്നതിനാണ് ചർച്ചകൾ നടക്കുന്നത്. പാസഞ്ചർ ട്രെയിൻ സർവീസും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും സ്വകാര്യ കമ്പനികളെ ഏൽപിക്കുന്നതിനെക്കുറിച്ച് വിദഗ്ധരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായുംകൂടിയാലോചനകൾ നടന്നുവരുകയാണെന്ന് റെയിൽവേബോർഡ് അംഗം അറിയിച്ചു. സെന്റർ ഫോർ ട്രാൻസ്പോർട്ടേഷൻ റിസേർച്ച് മാനേജ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ റെയിൽവേബോർഡ് അംഗം ഗിരീഷ് പിള്ളയാണ് ഈ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ലോകവ്യാപകമായി ട്രെയിൻ സർവീസ് നടത്തിപ്പിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. ഇന്ത്യയും ഈ മാറ്റത്തെ ഉൾക്കൊള്ളാൻ സമയമായിരിക്കുന്നു. നിരക്ക് നിശ്ചയിക്കാൻ അധികാരം നൽകുന്നതുംടെർമിനലുകളുടെ നിർമാണവും സ്വകാര്യ മേഖലയ്ക്ക് നൽകുന്നതിനെക്കുറിച്ച് ചർച്ച പുരോഗമിക്കുകയാണ്. ചരക്ക് തീവണ്ടി സർവീസുംയാത്രാ തീവണ്ടി മേഖലയും വിഭജിക്കേണ്ടതും ആവശ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ട്രെയിനുകൾ ഒഴിച്ചുനിർത്തിയാൽ ട്രെയിൻ സർവീസുകൾ നഷ്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാസഞ്ചർ ട്രെയിനുകളുടെ നിരക്കിലും ചരക്ക് കൂലിയിലും മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. രാജ്യത്ത് ഇതിനോടകം 50 സ്വകാര്യ ചരക്ക് ടെർമിനലുകൾ യാഥാർഥ്യമായിക്കഴിഞ്ഞു. അമേരിക്കയിൽ 25 ശതമാനം വാഗണുകളും കണ്ടെയ്നർ സർവീസും മാത്രമാണ് പൊതുമേഖലയിലുള്ളത്. അവിടെ 75 ശതമാനം സർവീസും സ്വകാര്യ മേഖലയാണ് നടത്തുന്നത്. റഷ്യയിൽ സർക്കാരിന് ട്രെയിൻ സർവീസ് മേഖലയിൽ പങ്കാളിത്തം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Railway privatisation,Railways in Talks, Private Companies Run Trains and Fix Fares


from mathrubhumi.latestnews.rssfeed http://bit.ly/2Mk2c3l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages