പുണെ:രാജ്യത്ത് കോർപ്പറേറ്റ് രംഗത്ത് 2018-ൽ നടന്നത് 10,000 കോടി ഡോളറിന്റെ ലയനങ്ങളും ഏറ്റെടുക്കലുകളും. അതായത്, ഏതാണ്ട് ഏഴു ലക്ഷം കോടി രൂപ. 417 ഇടപാടുകളിലൂടെയാണ് ഇത്. 2013 കഴിഞ്ഞാൽ ഏറ്റവും ഉയർന്ന മൂല്യമാണ് ഇത്. 2017-ൽ 398 ഇടപാടുകളിലൂടെ 5,310 കോടി ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. മൊത്തം ഇടപാടുകളിൽ വിദേശ നിക്ഷേപകർ നടത്തിയത് 4,690 കോടി ഡോളറിൻറേതാണ്. 212 ഇടപാടുകളിലൂടെയാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ ഇടപാടും വിദേശ കമ്പനിയുടേതാണ്. അമേരിക്കൻ റീട്ടെയിൽ കമ്പനിയായ വാൾമാർട്ട് ഇന്ത്യൻ ഓൺലൈൻ വ്യാപാര കമ്പനിയായ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതാണ് ഇത്. ഫ്ളിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ 1,600 കോടി ഡോളറിനാണ് വാൾമാർട്ട് സ്വന്തമാക്കിയത്. ഇന്ത്യൻ കമ്പനികൾ വിദേശത്തു ചെന്ന് നടത്തിയ ഏറ്റെടുക്കലുകളും കൂടിവരികയാണ്. 75 ഇടപാടുകളിലായി 1,130 കോടി ഡോളറാണ് ഇത്തരത്തിൽ മുതൽമുടക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് 3.7 മടങ്ങ് വർധന. 'മെർജർമാർക്കറ്റ് ട്രെൻഡ് സമ്മറി'യുടെ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച സൂചനകളുള്ളത്. content highlight:mergers and acquisitions
from mathrubhumi.latestnews.rssfeed http://bit.ly/2RBiv1p
via
IFTTT
No comments:
Post a Comment