കൊല്ലം: ശബരിമല വിഷയത്തിൽ യുഡിഎഫിനായിരിക്കും സർവ്വനാശം സംഭവിക്കുകയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവരുടെ കുറേ വോട്ടുകൾ ബിജെപിക്ക് കിട്ടും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. അക്കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതി പ്രവേശനത്തിൽ സർക്കാരിന്റെ കടമയാണ് അവർ നിറവേറ്റിയത്. വിധി നടപ്പിലാക്കിയില്ലെങ്കിൽ കോടതി വിധി ലംഘിച്ചെന്ന് പറഞ്ഞ് സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി ഇവൻമാർ തന്നെ രംഗത്തെത്തുമായിരുന്നു. കോൺഗ്രസും ബിജെപി സുപ്രീംകോടതി വിധി വന്നപ്പോൾ ഒരേ സ്വരത്തിൽ സ്വാഗതം ചെയ്തവരാണ്. ജനങ്ങളെ ഫൂളാക്കുകയാണ് അവരിപ്പോൾ. ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ പറയും. വനിതാ മതിൽ ഗംഭീരമായിരുന്നു. അതിന് ശേഷം സ്ത്രീപ്രവേശനം നടന്നപ്പോൾ എതിർത്ത് പറയാൻ മടികാണിച്ചിട്ടില്ല. പിണറായിയുടെ ബുദ്ധിയിലാണ് സ്ത്രീപ്രവേശനം നടന്നതെന്ന് ഞാൻ വിശ്വസിക്കില്ല. മറ്റാരുടേയോ ബുദ്ധി ഇതിൽ പ്രവർത്തിച്ചിട്ടുണ്ട്. ശബരിമലയിൽ വിഷയത്തിൽ ശ്രീധരൻപിള്ള സത്യമാണ് പറഞ്ഞത്. സ്ത്രീപ്രവേശനമല്ല വിഷയം ഇതിനകത്ത് ലഭിക്കുന്ന രാഷ്ട്രീയ അവസരം മുതലെടുക്കുകഎന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശ്രീധരൻ പിള്ള ആത്മാർത്ഥമായി പറഞ്ഞതാണ്. 15 ശതമാനത്തോളം വരുന്ന സവർണരുടെ ആധിപത്യമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ. സവർണ ലോബികൾ ചേർന്ന് ഒരു തീരുമാനമെടുക്കുന്നു. എന്നിട്ട് എല്ലാവരേയും കൂട്ടി നാമജപത്തിനിറങ്ങുന്നു. അത് ശരിയല്ല. കുറച്ച് പേർ ഇപ്പോഴും തമ്പ്രാൻമാരും ഞങ്ങളെല്ലാം അടിയാളൻമാരുമാരുമായിരുന്നാൽ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു സെൻകുമാറിനേയും ഒരു ബാബുവിനേയും കാണിച്ച് കൗശല ബുദ്ധി നടത്തിയിട്ട് കാര്യമില്ല. നായാടി തൊട്ട് നമ്പൂതിരി വരെയുള്ള കൂട്ടായ്മക്കായി വാദിച്ചവനാണ് ഞാൻ.അന്ന് ഇതിൽ നിന്ന് മാറി നിന്നവരാണ് ഇപ്പോൾ ഹിന്ദു ഐക്യം പറഞ്ഞ് നടക്കുന്നത്. ഒരു രാജാവും തന്ത്രിയും ചങ്ങനാശേരിക്കാരനുമാണ് തീരുമാനമെടുക്കുന്നത്. ഇപ്പോഴും താഴ്ന്ന ജാതിക്കാരെ കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്. അതിലൊന്നും ഇവർ ഇടപെടലുകൾ നടത്തുന്നില്ല. പുത്തരിക്കണ്ടം മൈതാനം 25000 പേർ വന്നാൽ നിറയും. ഞങ്ങളും കുറച്ച് പേരെ കൊണ്ടുവന്ന് ലക്ഷങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായതിനാലാണ് ഞാൻ പങ്കെടുക്കാതിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമദൂരം പറയുമെങ്കിലും എൻഎസ്എസിന് എല്ലാ കാലവും ഒരു ദൂരമുണ്ടായിരുന്നു. ജനങ്ങൾക്ക് അത് ഇപ്പോൾ നേരിട്ട് ബോധ്യപ്പെട്ടു എന്നതാണ് നേര്. ബിഡിജെഎസുമായി തനിക്ക് ബന്ധമില്ല. ഒരു പാർട്ടിയുമായും ഇനി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. ബിജെപിക്കാർ തന്ന ഹെലികോപ്ടറിൽ താൻ പോയിട്ടുണ്ട്. അത് തെറ്റാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. Content Highlights:sabarimala issue-vellapally natesan-sndp-bjp-udf-ldf-loksabha election
from mathrubhumi.latestnews.rssfeed http://bit.ly/2U8dJFr
via
IFTTT
No comments:
Post a Comment