കൊച്ചി: മുനമ്പം മനുഷ്യക്കടത്തു കേസിലെ നിർണായക ദൃശ്യങ്ങൾ പുറത്ത് വന്നു. മുനമ്പത്ത് നിന്നും പോകാനായി സംഘം ബോട്ട് അന്വേഷിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരുടെ മൊബൈൽ ഫോണിൽ നിന്നാണ് ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ഡിലീറ്റ് ചെയ്ത ദൃശ്യം റിട്രീവ് ചെയ്താണ് പോലീസ് പുറത്തെടുത്തത്. ദൃശ്യത്തിൽ പോലീസും ഐബിയും തിരയുന്ന ശ്രീലങ്കക്കാരായ ശെൽവരാജും ശ്രീകാന്തുമുണ്ട്. ഓരോ ബോട്ടുകളിലും കയറി സൗകര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. വലിയ ബോട്ട് വേണമെന്നും ദൃശ്യത്തിൽ ഇവർ ആവശ്യപ്പെടുന്നുണ്ട്. പ്രധാന പ്രതികളായ ശ്രീകാന്തും ശെൽവരാജും മുനമ്പത്തു നേരിട്ട് എത്തിയതിനുള്ള നിർണായക തെളിവാണിത്.മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹിയിൽനിന്ന് ഒരാളെക്കൂടി അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അംബേദ്കർ നഗർ കോളനിയിൽ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയാണ് പിടിയിലായത്. ഇയാൾ സംഘത്തിന്റെ ഏജന്റുമാരിലൊരാളാണെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി രവിയെ നെടുമ്പാശ്ശേരിയിൽ എത്തിച്ചു. നേരത്തേ പിടിയിലായ പ്രഭു ദണ്ഡപാണിയുടെ കൂട്ടുകാരനാണ് രവി. രവിയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ യാത്രപോയ സംഘത്തിലുണ്ടെന്ന് പറയുന്നു. ഡൽഹിയിൽനിന്ന് പിടിച്ച പ്രഭുവിനെ നേരത്തേ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. Content Highlights:Munampam Human Trafficking- visuals out
from mathrubhumi.latestnews.rssfeed http://bit.ly/2CA5laM
via
IFTTT
No comments:
Post a Comment