കൊല്ലത്ത് ചിത്രം തെളിയുന്നു; പോരിന് എൻ.കെ.പ്രേമചന്ദ്രനും കെ.എൻ.ബാലഗോപാലും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

കൊല്ലത്ത് ചിത്രം തെളിയുന്നു; പോരിന് എൻ.കെ.പ്രേമചന്ദ്രനും കെ.എൻ.ബാലഗോപാലും

കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോൾ രണ്ട് പ്രധാന മുന്നണികളുടെ സ്ഥാനാർഥികളെക്കുറിച്ച് വ്യക്തതവന്നത് കൊല്ലത്തുമാത്രം. മറ്റെല്ലാ മണ്ഡലങ്ങളിലും ഏതെങ്കിലുമൊരു മുന്നണിയുടെ സ്ഥാനാർഥിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.മറ്റ് അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി എൻ.കെ.പ്രേമചന്ദ്രനും എൽ.ഡി.എഫ്. സ്ഥാനാർഥിയായി കെ.എൻ.ബാലഗോപാലും മത്സരിക്കും. പ്രേമചന്ദ്രന്റെ സ്ഥാനാർഥിത്വം വെള്ളിയാഴ്ച കൊല്ലത്ത് നടത്തിയ പത്രസമ്മേളനത്തിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രഖ്യാപിക്കുകയും ചെയ്തു. ബാലഗോപാലിന്റെ സ്ഥാനാർഥിത്വം സി.പി.എം. നേതൃത്വവും ഉറപ്പിച്ചു. കൊല്ലത്തെ മുൻ കളക്ടർകൂടിയായ സി.വി.ആനന്ദബോസിനെ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി. നേതാക്കൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്നാണറിയുന്നത്. എൻ.കെ.പ്രേമചന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അദ്ദേഹത്തിന്റെ മാത്രമല്ല, ആർ.എസ്.പി.യുടെയും നിലനിൽപ്പിന് അനിവാര്യമാണ്. സി.പി.എമ്മിന് അഭിമാനപ്രശ്നമാണ് ഈ തിരഞ്ഞെടുപ്പ്. പൊളിറ്റ് ബ്യൂറോ അംഗമായ എം.എ.ബേബി, അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ കൊല്ലത്ത് 2014-ൽ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും പാർട്ടിക്ക് വിട്ടുമാറിയിട്ടില്ല. നീണ്ട കാലത്തിനുശേഷം രണ്ടുതവണ തുടർച്ചയായി ജയിക്കുകയും തുടർച്ചയായി രണ്ടുതവണ കൈവിട്ടുപോവുകയും ചെയ്ത കൊല്ലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ഇരുമുന്നണികൾക്കും കൊല്ലത്ത് നിർത്താൻ പറ്റിയ മികച്ച സ്ഥാനാർഥികളാണ് ഇരുവരും. എം.പി.യെന്നനിലയിൽ എൻ.കെ.പ്രേമചന്ദ്രൻ മണ്ഡലമാകെ നിറഞ്ഞുനിൽക്കുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീനിലകളിൽ കെ.എൻ.ബാലഗോപാലിന് ജില്ലയുടെ മുക്കുംമൂലയും പ്രശ്നങ്ങളും അടുത്തറിയാം. പാർലമെന്റേറിയന്മാർ എന്നനിലയിലും ഇരുവരും പ്രാഗല്ഭ്യം തെളിയിച്ചു. കെ.എൻ.ബാലഗോപാൽ രാജ്യസഭാംഗമായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി തന്നെ നേരിട്ട് ക്ഷണിച്ചിരുന്നെന്നും താൻ നല്ല സ്ഥാനാർഥിയായിരിക്കില്ലെന്നതുകൊണ്ടാണ് ആ ക്ഷണം വിനയപൂർവം നിരസിച്ചതെന്നും സി.വി.ആനന്ദബോസ് 'മാതൃഭൂമി'യോട് പറഞ്ഞു. എങ്കിലും അദ്ദേഹം ബി.ജെ.പി. സ്ഥാനാർഥിയാകുമെന്നാണ് രാഷ്ടീയകേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. Content Highlights:Kollam Loksabha election 2019-nk premachandran-kn balagopal


from mathrubhumi.latestnews.rssfeed http://bit.ly/2RAITbS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages